യു.എ.ഇ.യിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം

യു.എ.ഇ.യിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം
അബുദാബി: യു.എ.ഇ.യിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരം. സ്വദേശി വനിതയുടെ ഗര്‍ഭപാത്രത്തിലെ വലിയ മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയാണ് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്നത്.

ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഇത്തരം സാങ്കേതികവിദ്യയുപയോഗിച്ച് കൃത്യതയോടെ നിര്‍വഹിക്കാന്‍ കഴിയും. അബുദാബി ക്ലിവ്‌ലാന്റ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. ശരീരത്തില്‍ ചെറിയ ദ്വാരമുണ്ടാക്കി അകത്ത് പ്രവേശിക്കുന്ന ഉപകരണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ത്രിമാനരീതിയിലും തത്സമയവും ഡോക്ടര്‍മാര്‍ക്ക് കാണാന്‍ കഴിയും.

പരമ്പരാഗത ശസ്ത്രക്രിയകളേക്കാള്‍ കുറഞ്ഞ സമയത്തില്‍ രോഗികള്‍ സുഖം പ്രാപിക്കുമെന്ന പ്രത്യേകതകൂടി റോബോട്ടിക് ശസ്ത്രക്രിയകള്‍ക്കുണ്ട്. വേദനയും കുറവായിരിക്കും. അബുദാബിയില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം 12 മണിക്കൂറിനുള്ളില്‍ തന്നെ രോഗി സാധാരണ രീതിയിലേക്ക് വന്നതായും ഹോസ്പിറ്റല്‍ വിടാന്‍ പ്രാപ്തയായതായും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഉയ് ക്രോ പറഞ്ഞു.
Other News in this category4malayalees Recommends