ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിസമ്മതിച്ചു ; സമയത്തിന് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു ; സംഭവം കണ്ണൂരില്‍

ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിസമ്മതിച്ചു ; സമയത്തിന് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു ; സംഭവം കണ്ണൂരില്‍

ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിസമ്മതിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. തോട്ടട സമാജ്വാദി കോളനിയിലെ വിപിനസുനില്‍ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്നലെ മരിച്ചത്. രാവിലെ പാല്‍ കൊടുത്തു കിടത്തിയ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നു ബന്ധുക്കള്‍ സമീപത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെന്നുമുള്ള ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു കുഞ്ഞുമായി ബന്ധുക്കള്‍ പുറത്തിറങ്ങി. അതുവഴി വന്ന ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു. നിര്‍ത്തിയെങ്കിലും കയറ്റാന്‍ സമ്മതിക്കാതെ ഡ്രൈവര്‍ ഓട്ടോ ഓടിച്ചു പോകുകയായിരുന്നുവെന്നു കോളനിവാസികള്‍ പറഞ്ഞു.


ഓട്ടോഡ്രൈവറും കോളനിവാസികളും തമ്മില്‍ തര്‍ക്കവുമുണ്ടായി. തുടര്‍ന്ന് അതുവഴി വന്ന ബൈക്കില്‍ കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണു മരണകാരണമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശ്വ എന്ന ആണ്‍കുട്ടി കൂടി ഈ ദമ്പതികള്‍ക്കുണ്ട്. എടക്കാട് പൊലീസ് സ്ഥലത്തെത്തി കോളനിവാസികളില്‍ നിന്നു മൊഴിയെടുത്തു.

ഓട്ടോഡ്രൈവര്‍ മറ്റൊരു രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Other News in this category4malayalees Recommends