എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിയ്ക്കും ആശംസകള്‍ ; അഭിനന്ദനവുമായി മോഹന്‍ലാല്‍

എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിയ്ക്കും ആശംസകള്‍ ; അഭിനന്ദനവുമായി മോഹന്‍ലാല്‍
മഹാനടിയില്‍ മികച്ച അഭിനയം കാഴ്ചവെച്ച ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്ത്. ട്വീറ്റിലൂടെയാണ് താരം ഇരുവരെയും അഭിനന്ദിച്ചത്. മഹാനടിയെക്കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്.

എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍. എത്രയും വേഗം മഹാനടി താന്‍ കാണുമെന്നും മോഹല്‍ലാല്‍ ട്വിറ്ററിലെഴുതി.

തെലുങ്ക് സിനിമയിലെ താരദമ്പതികളായ സാവിത്രിയുടെയും ജമിനി ഗണേശന്റെയും കഥയാണ് സിനിമ പറയുന്നത്. ഇതില്‍ ജമിനി ഗണേശന്റെ വേഷം ദുല്‍ഖറും സാവത്രിയുടെ വേഷം കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്.സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Other News in this category4malayalees Recommends