38 എംഎല്‍എമാരുമായി കുമാരസ്വാമി ; കര്‍ണാടകയില്‍ ആര് വേണമെന്ന് ജെഡിഎസ് തീരുമാനിക്കും ; ഇനി രാഷ്ട്രീയ കച്ചവടത്തിന്റെ നാളുകള്‍

38 എംഎല്‍എമാരുമായി കുമാരസ്വാമി ; കര്‍ണാടകയില്‍ ആര് വേണമെന്ന് ജെഡിഎസ് തീരുമാനിക്കും ; ഇനി രാഷ്ട്രീയ കച്ചവടത്തിന്റെ നാളുകള്‍
ജനതാദള്‍ എസിന്റെ തലവന്‍ എച്ച് ഡി ദേവഗൗഡ 1996ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടില്‍ നിന്നും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് വെറും 16 എംപിമാരായിരുന്നു. ഇത്തവണ ഭാഗ്യം എച്ച് ഡി കുമാരസ്വാമിയെ പിന്തുണയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആര്‍ക്കും ഭരിക്കാനാകാത്ത കേവലഭൂരിപക്ഷം കിട്ടാതെ പോയ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ 23ാമത്തെ മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമോ എന്നറിയാനാണ് ഏവരിലും ആകാംക്ഷ. കോണ്‍ഗ്രസ് പിന്തുണ നല്‍കിയാല്‍ മന്ത്രിമാരുടെ എണ്ണത്തിലും ജെഡിഎസിന് പ്രതീക്ഷയുണ്ട്. 2008 ല്‍ അധികാരം നഷ്ടമായ ശേഷം പത്തുവര്‍ഷം പ്രതിപക്ഷത്തായിരുന്നെങ്കിലും നിര്‍ണ്ണായകമായി മാറാന്‍ ജെഡിഎസിന് കഴിഞ്ഞിരുന്നു. 2015 ലെ ബ്രുഹത്ത് ബംഗലൂരു മഹാനഗര പാലികയില്‍ ശക്തമായി തിരിച്ചെത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തു.

ഹസന്‍, മൈസൂര്‍, രാംനഗര , മാണ്ഡ്യ എന്നീ നാലു ജില്ലകളിലെ ശക്തമായ വൊക്കലിംഗ സമുദായ സ്വാധീനമാണ് ജെഡിഎസിന് 30 സീറ്റുകള്‍ നല്‍കിയത്. കര്‍ണാടകയിലെ മറ്റ് ഇടങ്ങളില്‍ എട്ടു സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് കിട്ടിയത്. ബിജെപി ശക്തമായ മുന്നേറ്റമാണ് സംസ്ഥാനത്ത് കാഴ്ചവച്ചത്. ഏതായുലും ഭരണ കാര്യത്തില്‍ ഏതെല്ലാം അട്ടിമറികള്‍ നടക്കുമെന്ന് കാത്തിരുന്ന് കാണാം.

Other News in this category4malayalees Recommends