സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയിലായി ; ഭാര്യയുടെ ചികിത്സയ്‌ക്കെന്ന് ന്യായീകരണം

സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയിലായി ; ഭാര്യയുടെ ചികിത്സയ്‌ക്കെന്ന് ന്യായീകരണം
ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയിലായി. ജസ്പാല്‍ സിങ് എന്നയാളാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കവേ പിടിയിലായത്.

തനിക്ക് ഒരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും അതിനെ വില്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് മൊഹാലിയിലെ ഫേസ് സിക്‌സ് സിവില്‍ ആശുപത്രിയിലാണ് ഇയാളെത്തിയത്. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് കൈയ്യിലുള്ള പ്ലാസ്റ്റിക് കൂട് തുറന്നു കാണിച്ചത്. ഉടനെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിച്ച് അവശ നിലയിലായിരുന്ന കുഞ്ഞ് ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. ആണ്‍കുഞ്ഞാണ് എന്നു പറഞ്ഞു നല്‍കിയ കുട്ടി പെണ്‍കുഞ്ഞായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.

അതിനിടെ ഭാര്യയുടെ അറിവോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായിട്ടാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends