കൈകാലുകള്‍ ബന്ധിച്ച് വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മൂത്തമകളെ അമ്മ കൊലപ്പെടുത്തി ; ഭര്‍തൃമാതാവിനെ വിളിച്ച് വിവരം പറഞ്ഞ ശേഷം ഇളയമകളെ കൊല്ലാനൊരുങ്ങി ; നാദാപുരത്ത് നടന്നതിങ്ങനെ

കൈകാലുകള്‍ ബന്ധിച്ച് വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മൂത്തമകളെ അമ്മ കൊലപ്പെടുത്തി ; ഭര്‍തൃമാതാവിനെ വിളിച്ച് വിവരം പറഞ്ഞ ശേഷം ഇളയമകളെ കൊല്ലാനൊരുങ്ങി ; നാദാപുരത്ത് നടന്നതിങ്ങനെ
മൂന്നു വയസ്സുകാരിയായ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്ഷപ്പെട്ട ഒന്നര വയസ്സുകാരന്‍ ഗുരുതരാവസ്ഥയിലാണ്. പുറമേരിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മകള്‍ ഇന്‍ഷാ ലാമിയയാണ് മരിച്ചത്. ഞരമ്പ് മുറിച്ച ശേഷം ഷാളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച 32 കാരിയായ കുട്ടികളുടെ അമ്മ സഫൂറയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

മകന്‍ അമന്‍ സയാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കൊടുക്കാനെന്ന് പറഞ്ഞ് കുട്ടികളെ രണ്ടാം നിലയിലേക്ക് കൊണ്ടുപോയ സഫൂറ അല്‍പ്പ സമയ ശേഷം മക്കളെ കൊന്നതായി ഭര്‍തൃമാതാവിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ചെന്നു നോക്കുമ്പോള്‍ കുട്ടികളെ കുളിമുറിയിലെ നിലത്തു കിടത്തിയ നിലയിലായിരുന്നു. പുതിയ കളി കാണിച്ച് തരാമെന്ന് പറഞ്ഞ് മൂത്ത കുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം വെള്ളം നിറച്ച ബക്കിറ്റില്‍ മുക്കുകയായിരുന്നു. ഇളയ കുട്ടിയേയും ബക്കറ്റില്‍ ഇറക്കി. ഭര്‍തൃമാതാവിന്റെ നിലവിളികേട്ട് ഓടിവന്നവര്‍ ഉടന്‍ നാദാപുരത്തെ ആശുപത്രിയിലേക്കെത്തിച്ചു. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Other News in this category4malayalees Recommends