കനേഡിയന്‍ റെസിഡന്റുമാരില്‍ നിന്നും ജൂണ്‍ 15 മുതല്‍ ഈടാക്കാനൊരുങ്ങിയ യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വീസ് ടാക്‌സില്‍ നിന്നും താല്‍ക്കാലിക ആശ്വാസം; 2016 ഏപ്രില്‍ 15ന് ആദ്യ ഗഡു അടച്ചാല്‍ മതിയെന്ന് പുതിയ യുഎസ് തിട്ടൂരം;കൊടുക്കേണ്ടത് വന്‍ നികുതി

കനേഡിയന്‍ റെസിഡന്റുമാരില്‍ നിന്നും ജൂണ്‍ 15 മുതല്‍ ഈടാക്കാനൊരുങ്ങിയ യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വീസ് ടാക്‌സില്‍ നിന്നും താല്‍ക്കാലിക ആശ്വാസം; 2016 ഏപ്രില്‍ 15ന് ആദ്യ ഗഡു അടച്ചാല്‍ മതിയെന്ന് പുതിയ യുഎസ് തിട്ടൂരം;കൊടുക്കേണ്ടത് വന്‍ നികുതി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബറില്‍ ഒപ്പ് വച്ച നിയമം അനുസരിച്ച് അമേരിക്കയിലെ കനേഡിയന്‍ റെസിഡന്റുമാര്‍ക്ക് മുകൡ വന്‍ ടാക്‌സ് വര്‍ധനവ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നീട്ടിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂണ്‍ 15ന് വര്‍ധിപ്പിച്ച നികുതിയുടെ ആദ്യ അടവ് നടത്തണമെന്നായിരുന്നു ഉത്തരവിട്ടിരുന്നത്. എന്നാല്‍ ട്രാന്‍സിഷന്‍ ടാക്‌സിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റുകള്‍ 2019 ഏപ്രില്‍ 15ന് മുമ്പ് അടച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ആഴ്ച യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ വര്‍ഷത്തില്‍ ഒരു മില്യണ്‍ ഡോളറിലധികം വരുമാനമുള്ള കനേഡിയന്‍മാര്‍ക്ക് പുതിയ ഇളവ് ബാധകമായിരിക്കില്ല. അവര്‍ പുതുക്കിയ നികുതി നിരക്കിന്റെ ആദ്യ ഗഡും ഈ ആഴ്ച അടയ്ക്കുകയോ അല്ലെങ്കില്‍ വൈകി അടച്ചാല്‍ പിഴ നല്‍കേണ്ടി വരുകയോ ചെയ്യണമെന്നാണ് ഉത്തരവ്. ആപ്പിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വലിയ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തങ്ങളുടെ ഫോറിന്‍ സബ്‌സിഡിയറികളിലേക്ക് ബില്യണ്‍ കണക്കിന് ഡോളറുകള്‍ മാറ്റി നികുതികളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നത് തടയിടുന്നതിനാണ് പുതിയ നികുതി അമേരിക്ക ഏര്‍പ്പാടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് കോര്‍പറേഷനുകളുള്ള യുഎസ് പൗരന്മാരെയോ അല്ലെങ്കില്‍ ഇരട്ടപൗരത്വമുള്ളവരെയും ബാധിക്കുന്നുണ്ട്.ഇവരില്‍ നിരവധി പേര്‍ തങ്ങളുടെ ജീവിതത്തിന്റെ കുറേക്കാലം കാനഡയില്‍ ജീവിച്ചവരാണ്. ആയിരക്കണക്കിന് ഡോളറുകള്‍ പുതിയ ടാക്‌സ് വകയില്‍ നല്‍കാനൊരുങ്ങുന്നവര്‍ തങ്ങളുടെ സമ്പാദ്യം കോര്‍പറേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നവരാണ്. അതായത് 1986 മുതലുള്ള ഇത്തരം സമ്പാദ്യങ്ങളെ ഈ വിധത്തിലുള്ള പുതിയ നികുതിക്ക് വിധേയമാക്കുന്നുണ്ട്. ചിലര്‍ക്ക് ഈ വകയില്‍ മില്യണ്‍ കണക്കിന് ഡോളറുകളാണ് അടയ്‌ക്കേണ്ടി വരുന്നത്. തങ്ങളുടെ സമ്പാദ്യത്തെ കോര്‍പറേഷനുകളില്‍ നിലനിര്‍ത്താനായി ഒരുങ്ങിയിറങ്ങിയിരിക്കുന്നവരെ പുതിയ നികുതി കടുത്ത തോതില്‍ ബാധിക്കുമെന്നുറപ്പാണ്.

Other News in this category4malayalees Recommends