ഒരു അമ്മയോടാണ് ഈ ക്രൂരത ; എണീക്കാന്‍ പോലും കഴിയാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍ ; മനസാക്ഷിയെ ഞെട്ടിക്കും ഈ കാഴ്ച

ഒരു അമ്മയോടാണ് ഈ ക്രൂരത ; എണീക്കാന്‍ പോലും കഴിയാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍ ; മനസാക്ഷിയെ ഞെട്ടിക്കും ഈ കാഴ്ച
അമ്മയെ പോലും സ്‌നേഹിക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ മനസാക്ഷിയുടെ ഒരംശം പോലുമില്ലാത്തവരായി തന്നെ കാണണം. മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളുടെ എണ്ണം കൂടുകയാണ്. വലിയ പ്രതിഷേധങ്ങളും കേസും ഉള്‍പ്പെടെ ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ ചര്‍ച്ചയായിരുന്നു.

വാര്‍ദ്ധക്യത്താല്‍ എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത വൃദ്ധയായ അമ്മയെ സ്വന്തം മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയാണിത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്. വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.

Other News in this category4malayalees Recommends