വെനസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണാക്രമണം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെനസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണാക്രമണം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ വധശ്രമം. കാരക്കാസില്‍ സൈനീകരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് മഡൂറയ്ക്ക് നേരെ ഡ്രോണാക്രമണം ഉണ്ടായത്. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഡ്രോണാക്രമണം. ആക്രമണത്തില്‍ 7 സൈനീകര്‍ക്ക് പരിക്കേറ്റു. പ്രസംഗം നടന്നുകൊണ്ടിരിക്കേ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് മന്ത്രിയായ ജോര്‍ജ് റോഡ്രിഗസ് പറഞ്ഞത്. അന്വേഷത്തില്‍ പൊട്ടിത്തെറിയുണ്ടായത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പോലെയുള്ള ഉപകരണങ്ങളില്‍ നിന്നാണെന്ന് മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതും സൈനീകര്‍ ചിതറിയോടുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ളത്. സൈനീകര്‍ മഡൂറോയ്ക്ക് ചുറ്റും കവചം തീര്‍ക്കുന്നതും കാണാം. തുടര്‍ന്ന് വീഡിയോ റെക്കോര്‍ഡിംഗില്‍ തടസ്സം നേരിടുന്നതായും കാണാം.

എന്നാല്‍ സ്‌ഫോടനം സംബന്ധിച്ച സര്‍ക്കാര്‍ ഭാഷ്യം തെറ്റാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. മഡൂറോ പ്രസംഗിച്ചുകൊണ്ടിരുന്ന സ്ഥലത്തിന് അടുത്തുള്ള അപാര്‍ട്ട്‌മെന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല .

അതിനിടെ സാമ്പത്തിക മാന്ദ്യത്തിലായ രാജ്യത്തില്‍ പ്രതിപക്ഷം പ്രതിഷേധം നടത്തവേ ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട് .

Other News in this category4malayalees Recommends