മക്കളെ കെട്ടിപിടിച്ച് ആ അമ്മ മരണത്തെ വരിച്ചു ; പ്രളയം സര്‍വ്വതും കൊണ്ടുപോയപ്പോള്‍ കരളലിയിക്കും ഈ കാഴ്ച

മക്കളെ കെട്ടിപിടിച്ച് ആ അമ്മ മരണത്തെ വരിച്ചു ; പ്രളയം സര്‍വ്വതും കൊണ്ടുപോയപ്പോള്‍ കരളലിയിക്കും ഈ കാഴ്ച
പ്രണയം വന്നു സര്‍വ്വതും കവര്‍ന്നപ്പോള്‍ മക്കളെ കൈവിടാതെ പുണര്‍ന്നുള്ള അമ്മയുടെ ചിത്രം വേദനയാകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണ് ഈ ദൃശ്യം പുറത്തുവന്നത്. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് ഈ ദൃശ്യം ആദ്യം കാണുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച ഗത എന്ന അമ്മയുടേയും മക്കളായ നവനീത് , നിവേദ് എന്നിവരുടെ മൃതദേഹങ്ങളുമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ചെളി നിറഞ്ഞ പ്രദേശത്തെ ജെസിബി വച്ചു നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ കടന്നിരുന്ന മൃതശരീരം നാട്ടുകാര്‍ കണ്ടെത്തിയത്.

ഉരുള്‍ പൊട്ടലില്‍ ഭയന്ന് കരഞ്ഞ മക്കളെ കെട്ടിപിടിച്ച് നില്‍ക്കുന്നതാകാം ഇതെന്നും ഇതുകേട്ട് അടുത്തവീട്ടില്‍ നിന്നും സുബ്രഹ്മണ്യന്‍ ഓടിയെത്തിയിരുന്നുവെന്നുമാണ് കരുതുന്നത്. ഇതിനിടെ ഇയാളും അപകടത്തില്‍പ്പെട്ടത്. സുബ്രഹ്മണ്യന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിലമ്പൂര്‍ ചെട്ടിയംപാടത്ത് കോളനിയ്ക്ക് നേരെയുള്ള കുന്നിന്‍ മുകളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മൂന്നു വീടുകള്‍ പൂര്‍ണമായും തകരുകയും ആറു വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ് .

Other News in this category4malayalees Recommends