മഴ കനക്കുന്നു ; വെള്ളപ്പൊക്കം രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മഴ കനക്കുന്നു ; വെള്ളപ്പൊക്കം രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം താല്‍ ക്കാലികമായി അടച്ചു. സ്ഥിതി സുരക്ഷിതമാവുന്നത് വരെ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് തല്‍ക്കാലം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. യാത്രക്കാര്‍ പലരും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രയ്ക്കായി സഞ്ചരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ 2.35ഓടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിരുന്നു. എന്നാല്‍ തുറന്നിട്ടും ജലനിരപ്പ് ഉയരുകയാണ്.

സംസ്ഥാനത്ത് പലഭാഗത്തും ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവുമുണ്ട്. അതീവ ജാഗ്രത നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്

Other News in this category4malayalees Recommends