സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ട്രാബെറിയില്‍ നീഡില്‍...!!!സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സ്ട്രാബെറി വന്‍ തോതില്‍ പിന്‍വലിച്ചതിനാല്‍ ക്ഷാമം; അഞ്ച് സ്റ്റേറ്റുകളില്‍ ആറ് സ്ട്രാബെറി ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ട്രാബെറിയില്‍ നീഡില്‍...!!!സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സ്ട്രാബെറി വന്‍ തോതില്‍ പിന്‍വലിച്ചതിനാല്‍ ക്ഷാമം; അഞ്ച് സ്റ്റേറ്റുകളില്‍ ആറ് സ്ട്രാബെറി ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ട്രാബെറിയില്‍ നീഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സ്ട്രാബെറി വന്‍ തോതില്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്ട്രാബെറി ക്ഷാമം രൂക്ഷമായി. പുന്നെറ്റ് ഓഫ് മാളിന്റെ ബ്ലാക്ക് ലേബല്‍ സ്ട്രാബെറി കഴിക്കുമ്പോള്‍ ഒരു കസ്റ്റമര്‍ക്കാണ് നീഡില്‍ ലഭിച്ചിരിക്കുന്നത്.ഇന്നാണ് (ഞായറാഴ്ച) സംഭവം അരങ്ങേറിയിരിക്കുന്നതെന്ന് സൗത്ത് ഓസ്‌ട്രേലിയ പോലീസ് വെളിപ്പെടുത്തുന്നു.

ശനിയാഴ്ച ലിറ്റില്‍ഹാംപ്ടണിലെ ക്ലോസിന്റെ ഫുഡ്‌ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് സ്ട്രാബെറി വാങ്ങിയിരിക്കുന്നത്.തൂടര്‍ന്ന് ഇന്റിപെന്റന്റ് ഗ്രോസറി റീട്ടെയിലര്‍ ഇത് അതിന്റെ എല്ലാ ഷെല്‍ഫുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.സ്ട്രാബെറിയില്‍ വരുന്ന വിഷബാധയെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേറ്റിലെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് ഫുഡ് സേഫ്റ്റി വാച്ച്‌ഡോഗിനോട് ഉത്തരവിട്ട് അധികം വൈകുന്നതിന് മുമ്പാണ് നീഡില്‍ കണ്ടെത്തിയിരിക്കുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇത്തരത്തില്‍ നീഡില്‍ സ്ട്രാബെറികളില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് സ്റ്റേറ്റുകളില്‍ ആറ് സ്ട്രാബെറി ബ്രാന്‍ഡുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.ഇതിനെ തുടര്‍ന്ന് ബെറി ഒബ്‌സെഷന്‍, ബെറി ലിസിയുസ്, ഡോണി ബ്രൂക്ക് ബെറീസ് ബ്രാന്‍ഡഡ് ഫ്രൂട്ട് എന്നിവ രാജ്യവ്യാപകമായി സ്ട്രാബെറികള്‍ തിരിച്ച് വിളിച്ചിരുന്നു. മാലിന്യം കലര്‍ന്ന സ്ട്രാബെറി വിറ്റ കേസുകളില്‍ ഡിലൈറ്റ്ഫുള്‍ സ്ട്രാബെറീസ്, ലൗ ബെറീസ്, ഓയാസിസ് സ്‌റ്റോറുകള്‍ എന്നിവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണമുണ്ട്. എന്‍എസ്ഡബ്ല്യൂ, ക്യൂന്‍സ്ലാന്‍ഡ്, വിക്ടോറിയ, ആക്ട് എന്നീ സ്‌റ്റേറ്റുകളിലെ സ്‌റ്റോറുകലിലൂടെയാണിവ വിറ്റിരുന്നത്.

Other News in this category4malayalees Recommends