നൂറു കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍

നൂറു കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍
നൂറു കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തുകയും ചെയ്ത കേസില്‍ ഡോക്ടറും കാമുകിയും പിടിയില്‍. അമേരിക്കയിലെ ഒരു ടെലിവിന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് വില്യം റോബിഷ്യക്‌സ് കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ ്പിടിയിലായത്.

ലഹരിപദാര്‍ത്ഥം നല്‍കി രണ്ടു സ്ത്രീകളെ ഇരകളാക്കിയ സംഭവം അന്വേഷിച്ച പോലീസാണ് കൂടുതല്‍ പേര്‍ ഇരയായതായി കണ്ടെത്തിയത്. അന്വേഷണത്തിനിടെ റൊബിഷ്യക്‌സിന്റെ ഫോണില്‍ നിന്ന് നിരവധി വീഡിയോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതാണ് വീഡിയോയിലുണ്ടായത്. പലരും ക്രൂരമായി അക്രമണത്തിനിരയായി. നഗ്‌നരും ബോധരഹിതരുമാണ് പലരും.

ആസൂത്രിതമായിട്ടാണ് ഇരുവരും ഇരകളെ കുടുക്കിയത്. ഇരകളെ കണ്ടെത്താന്‍ റസ്റ്റൊറന്റുകളിലും ബാറുകളിലും ജോലി നോക്കി. ഇവിടന്ന് കണ്ടെത്തുന്നവരെ കെണിയില്‍ വീഴ്ത്തും. കൊക്കെയ്ന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ന്യൂപോര്‍ട്ട് ബിച്ചിലുള്ള വീട്ടിലെത്തിച്ചാണ് അക്രമം നടത്തിയിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് .

Other News in this category4malayalees Recommends