യുഎസ് ഇമിഗ്രേഷന്‍ സര്‍വീസിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് ഇനി 20 വര്‍ഷം അഴിയെണ്ണാം; വിസ വാഗ്ദാനം ചെയ്ത് സറബ്ജിത്ത് സിംഗ് തട്ടിയത് ലക്ഷണക്കിന് ഡോളര്‍; യുഎസില്‍ പിആര്‍ ഉള്ള തട്ടിപ്പ് നടത്തിയത് ഡിഎച്ച്എസ് ഒഫീഷ്യലെന്ന വ്യാജേന

യുഎസ് ഇമിഗ്രേഷന്‍ സര്‍വീസിലെ ജോലിക്കാരനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് ഇനി 20 വര്‍ഷം അഴിയെണ്ണാം; വിസ വാഗ്ദാനം ചെയ്ത് സറബ്ജിത്ത് സിംഗ് തട്ടിയത് ലക്ഷണക്കിന് ഡോളര്‍; യുഎസില്‍ പിആര്‍ ഉള്ള തട്ടിപ്പ് നടത്തിയത് ഡിഎച്ച്എസ് ഒഫീഷ്യലെന്ന വ്യാജേന
യുഎസ് ഇമിഗ്രേഷന്‍ സര്‍വീസിലെ ജോലിക്കാരന്‍ ചമഞ്ഞ് യുഎസിലേക്കുള്ള വിസകള്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന മനോഹര വാഗ്ദാനം നല്‍കി നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇന്ത്യന്‍ പൗരന്‍ കര്‍വാന്‍ സറബ്ജിത്ത് സിംഗ്(51) കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതോടെ ഇയാള്‍ക്ക് യുഎസില്‍ 20 വര്‍ഷം ജയിലില്‍ കിടക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. ഡിസംബര്‍ 14 മുതല്‍ ഇയാളെ തടവിലിടാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.

താന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്‍ര് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)യിലെ ഉദ്യോഗസ്ഥനാണെന്ന് നടിച്ച് തന്റെ ഫേസ്ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകളിലൂടെ വിസ സര്‍വീസുകള്‍ ഫീസ് വാങ്ങി പ്രദാനം ചെയ്യുമെന്നായിരുന്നു ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇയാള്‍ അമേരിക്കയില്‍ നിയമപരമായി പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഉള്ളയാളുമാണ്. താന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വറലൈസേഷന്‍ സര്‍വീസിലാണ് ജോലി ചെയ്യുന്നതെന്നും 3000 ഡോളര്‍ മുതല്‍ 4000 ഡോളര്‍ വരെ ഫീസ് നല്‍കിയാല്‍ സാധുതയുള്ള യുഎസ് വിസകള്‍ സംഘടിപ്പിച്ച് നല്‍കാമെന്നുമായിരുന്നു സിംഗ് വാഗ്ദാനം ചെയ്തിരുന്നതെന്നും വെര്‍ജിനിയയിലെ കിഴക്കന്‍ ജില്ലയിലെ അറ്റോര്‍ണിയുടെ ഓഫീസ് വെളിപ്പെടുത്തുന്നു.

നിരവധി പേര്‍ പണം നല്‍കി അയാളുടെ വലയില്‍ വീണുവെന്നും സൂചനയുണ്ട്. ആള്‍മാറാട്ടം, പണം തട്ടിയെടുക്കല്‍ തുടങ്ങി നിരവധി ചാര്‍ജുകളാണ് സിംഗിന് മേല്‍ ചുമത്തിയിരിക്കുന്നത്. അതിനാല്‍ പരമാവധി രണ്ട് ദശാബ്ദത്തോളം ഇയാള്‍ യുഎസില്‍ അഴിയെണ്ണേണ്ടി വരുമെന്നാണ് സൂചന.തന്റെ തട്ടിപ്പിന് വിശ്വാസ്യത പകരുന്നതിനായി സിംഗ് ഡിഎച്ച്എസില്‍ നിന്ന് തനിക്ക് ലഭിച്ചത് പോലുള്ള ഒരു വ്യാജ ഫോട്ടോ ഐഡന്റി കാര്‍ഡ് നിര്‍മിക്കുകയും ചെയ്തിരുന്നു. തനിക്ക് വിസകള്‍ സംഘടിപ്പിച്ച് നല്‍കുന്നതിനുള്ള കഴിവുണ്ടെന്ന് ഇരകളെ ബോധിപ്പിക്കുന്നതിനായി ഇയാള്‍ ഈ ഐഡന്റിറ്റി കാര്‍ഡ് ഇയാള്‍ ഇമെയില്‍ ചെയ്യുകയും ചെയ്തിരുന്നു. ആളുകളോട് പാസ്‌പോര്‍ട്ട്, മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ തനിക്ക് ഇമെയില്‍ മുഖാന്തിരം അയക്കാനും അതിനുള്ള ഫീസ് ട്രാന്‍സ്ഫര്‍ ചെയ്യാനും സിംഗ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അധികം വൈകാതെ വിസ താന്‍ സംഘടിപ്പിച്ച് കൊടുക്കുമെന്നായിരുന്നു സിംഗിന്റെ വാഗ്ദാനം. വിസ തട്ടിപ്പിന് പുറമെ ടെന്നെസീയില്‍ 2012ല്‍ നിക്ഷേപ തട്ടിപ്പ് നടത്തി 22 നിക്ഷേപകരില്‍ നിന്നും 3,40,000 ഡോളര്‍ തട്ടിയെടുക്കുകയും ചെയിതിരുന്നു.


Other News in this category4malayalees Recommends