സി.എം.എസ് കോളേജ് അലുംമ്‌നി അസോസിയേഷന്‍ സമ്മേളനം 20ന് എഡിസണില്‍

സി.എം.എസ് കോളേജ് അലുംമ്‌നി അസോസിയേഷന്‍ സമ്മേളനം 20ന് എഡിസണില്‍

ന്യൂജേഴ്‌സി: കേരളത്തിലെ ആദ്യ കോളേജായ സി.എം.എസ് കോളേജ് കോട്ടയം അലുംമ്‌നി അസോസിയേഷന്‍ യു.എസ് ചാപ്റ്ററിന്റെ ഗെറ്റ്റ്റുഗദര്‍ ഈ മാസം 20ന് എഡിസണിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ (1050 കിങ് ജോര്‍ജസ് പോസ്റ്റ് റോഡ്) നടക്കും. വൈകുന്നേരം നാല് മണിമുതല്‍ ഒന്‍പത് മണിവരെയാണ് വിവിധ പരിപാടികളോടെയുള്ള കൂട്ടായ്മ അരങ്ങേറുന്നത്. മുഖ്യ പ്രഭാഷണം, കോക്‌റ്റെയ്ല്‍ അവര്‍, ബിസിനസ് മീറ്റിങ്, എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡിന്നര്‍ എന്നിവയാണ് കാര്യ പരിപാടികള്‍.അന്താരാഷ്ട്ര പ്രശസ്തനും സ്‌കോളറും കോളേജ് അധ്യാപകനും 'പരിവാര്‍ ഇന്റര്‍നാഷണല്‍ ആന്റ് ഗ്ലോബല്‍ കാറ്റലിസ്റ്റ് ഫോര്‍ ദ ലൊസേന്‍ മൂവ്‌മെന്റി'ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സാം ജോര്‍ജ് (ഷിക്കാഗോ) ആണ് മുഖ്യ പ്രഭാഷകന്‍. ഇന്ത്യയിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ ബോര്‍ഡിലുള്ള ഇദ്ദേഹം ലോകത്തെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും അധ്യാപനം നടത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും വൈറ്റ് ഹൗസിലും നിരവധി സാമൂഹിക സംഘടനകളിലും പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. സാം ജോര്‍ജ് ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.


മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കു കീഴിലാണ് സി.എം.എസ് കോളേജ്. 1817ല്‍ ലണ്ടനിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിര്‍ത്തിയില്‍ ബേക്കര്‍ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ്. കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813ല്‍ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വര്‍ഷം കഴിഞ്ഞ് 25 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക രേഖകളില്‍ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കല്‍ക്കത്താ പ്രസിഡന്‍സി കോളേജിനു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിന്‍ ബെയ്‌ലിയാണ് ആദ്യത്തെ പ്രിന്‍സിപ്പല്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫ. സണ്ണി എ മാത്യൂസ് (പ്രസിഡന്റ്) 201 736 8767, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്റ്) 914 376 2858, ഡോ. ബെഞ്ചമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്) 917 826 5983, ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) 718 314 8171, ഡോ. റ്റി.വി ജോണ്‍ (ട്രഷറാര്‍) 732 829 9283.


Vidyasouhrudham

Alumni Association of CMS College, Kottayam US Chapter

cordially invites you with family and friends to the Annual GetTogether 2018 to be held from 4 pm – 9 pm on Saturday, October 20, 2018 at Royal Albert Palace 1050 King Georges Post Road Edison, NJ 08837


Program


4 5 PM: Special Presentation by Dr. Sam George, Chicago (See back page for details)

5 6 PM: Cocktail Hour

6 8 PM: Business Meeting and Entertainments

8 9 PM: Dinner


Prof. Sunny A. Mathews (President) sunnymat101@yahoo.com 2017368767


Dr. Easow Mathew (VicePresident) emathew59@yahoo.com 9143762858


Dr. Benjamin George (VicePresident) bgeorge789@gmail.com 9178265983


Dr. Koshy George (Secretary) koshygeorge47@gmail.com 7183148171


Dr. T.V. John (Treasurer) tvjohn2020@gmail.com 7328299283

Other News in this category4malayalees Recommends