ഹര്‍ത്താല്‍ ദിനം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു, എ.പി.അനില്‍ കുമാറിന്റെ റോസ് ഹൗസില്‍വെച്ച് കെ.സി.വേണുഗോപാലും പീഡിപ്പിച്ചു, സരിത നല്‍കിയ എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ

ഹര്‍ത്താല്‍ ദിനം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു, എ.പി.അനില്‍ കുമാറിന്റെ റോസ് ഹൗസില്‍വെച്ച് കെ.സി.വേണുഗോപാലും പീഡിപ്പിച്ചു, സരിത നല്‍കിയ എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ

ഉമ്മന്‍ചാണ്ടിയെയും കെസി വേണുഗോപാലിനെയും പ്രതിരോധത്തിലാക്കി വീണ്ടും സരിത എസ് നായര്‍. ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് 2012ല്‍ ക്ലിഫ് ഹൗസില്‍ വെച്ചാണെന്നും ഹര്‍ത്താല്‍ ദിനത്തിലാണ് പീഡനം നടന്നതെന്നും സരിതയുടെ എഫ്ഐആറില്‍ പറയുന്നു.കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ചാണെന്നും മൊഴിയില്‍ പറയുന്നു. മന്ത്രിയായിരുന്ന എ.പി.അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്.


ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കി.കേസില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി.വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന് സരിതാ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സരിതാ നായര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.

സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതേ തുടര്‍ന്ന് സരിത ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കി. എഡിജിപി അനില്‍ കാന്തിനു നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.Other News in this category4malayalees Recommends