യുഎസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷനുകളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനള്‍ പെരുകുന്നു; തടവിലിട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അഞ്ചിരട്ടി വര്‍ധന;തടവ് വലിച്ച് നീട്ടി അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു

യുഎസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷനുകളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനള്‍ പെരുകുന്നു; തടവിലിട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അഞ്ചിരട്ടി വര്‍ധന;തടവ് വലിച്ച് നീട്ടി അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു
യുഎസ് ഇമിഗ്രന്റ് ഡിറ്റെന്‍ഷനുകളില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്ന ആരോപണം നാള്‍ക്ക് നാള്‍ ശക്തമാകുന്നു.യുഎസ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ നിരവധി പേര്‍ കടുത്ത പീഡനങ്ങള്‍ക്കിടയാകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവരുടെ ഡിറ്റെന്‍ഷന്‍ അകാരണമായി വലിച്ച് നീട്ടി ഇവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്ന വിമര്‍ശനമാണ് വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇവര്‍ക്ക് അടിസ്ഥാന നിയമസുരക്ഷ പോലും നല്‍കുന്നില്ലെന്നും ആരോപണമുണ്ട്.അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ അടുത്തിടെ ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.' ദി ലാന്‍ഡ്‌സ്‌കേപ്പ് ഓഫ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ ഇന്‍ ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ്' എന്ന ശീര്‍ഷകത്തിലാണീ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.യുഎസിലെ കുടിയേറ്റ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് നിരവധി പേരെ തടവിലിട്ടിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ഇത് പ്രകാരം ഇത്തരത്തില്‍ തടവിലിട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ അഞ്ചിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്.

1994ല്‍ ദിവസത്തില്‍ ശരാശരി ഡിറ്റെന്‍ഷന്‍ ജനസംഖ്യ 7000പേരില്‍ കുറവായിരുന്നുവെങ്കില്‍ 2017ല്‍ അത് 44,000 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ക്രിമിനലുകളായ കുടിയേറ്റക്കാരെയും അനധികൃതമായി അതിര്‍ത്തി കടന്നതെത്തിയവരെയും നാട് കടത്തുന്നതിനുള്ള നടപടികള്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ശക്തമാക്കിയിരുന്നുവെങ്കിലും 2014ല്‍ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ താല്‍ക്കാലികമായി ഇടിഞ്ഞ് താഴ്ന്നിരുന്നു. നിലവിലെ പ്രസിഡന്റ് ട്രംപ് കൈക്കൊള്ളുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നയമാണ് ഇപ്പോള്‍ തടവില്‍ കഴിഞ്ഞ് പീഡനം ഏറ്റ് വാങ്ങുന്ന കുടിയേറ്റക്കാര്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകാന്‍ പ്രധാന കാരണമായിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.


Other News in this category4malayalees Recommends