തിരക്കേറിയ റോഡിലെ പരസ്യ സ്‌ക്രീനില്‍ അശ്ലീല വീഡിയോ ; അതും 90 മിനിറ്റോളം ; ജീവനക്കാര്‍ക്ക് പറ്റിയ അമളിയില്‍ ഞെട്ടിയത് നാട്ടുകാര്‍ !!

തിരക്കേറിയ റോഡിലെ പരസ്യ സ്‌ക്രീനില്‍ അശ്ലീല വീഡിയോ ; അതും 90 മിനിറ്റോളം ; ജീവനക്കാര്‍ക്ക് പറ്റിയ അമളിയില്‍ ഞെട്ടിയത് നാട്ടുകാര്‍ !!
നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് അശ്ലീല വീഡിയോ. ബിഗ് സ്‌ക്രീനില്‍ ഏകദേശം 90 മിനിറ്റോളമാണ് അശ്ലീല വീഡിയോ പ്ലേ ആയത്. ചൈനയിലെ ജിയങ്‌സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന് പിണഞ്ഞ അമളിയാണ് റോഡിന് വശത്തുള്ള ബിഗ് സ്‌ക്രീനില്‍ വീഡിയോ പ്രത്യക്ഷപ്പെടാന്‍ കാരണമായത്. പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വീഡിയോ കണ്ടതാണ് പൊതുമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ വീഡിയോ പ്ലേ ആകാന്‍ കാരണം.

എന്നാല്‍ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല അതിനാല്‍ 90 മിനുട്ട് നേരം ഇയാള്‍ കണ്ട അശ്ലീല വീഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വീഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പ്രാദേശിക പൊലീസ് സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends