രണ്‍ബീര്‍ ആലിയ വിവാഹ നിശ്ചയം ഉടനുണ്ടായേക്കും

രണ്‍ബീര്‍ ആലിയ വിവാഹ നിശ്ചയം ഉടനുണ്ടായേക്കും
രണ്‍ബീര്‍ ആലിയ വിവാഹനിശ്ചയം ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. നിശ്ചയം ഈ വര്‍ഷം ഉണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍. കുടുംബത്തോടൊപ്പമുള്ള ന്യൂഇയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമാകും വിവാഹ നിശ്ചയമുണ്ടാകുക.

രണ്‍ബീറിനും കുടുംബത്തോടൊപ്പമാണ് ആലിയ ഇക്കൂറി ന്യൂഇയര്‍ ആഘോഷിച്ചത്. രണ്‍ബീറിന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തില്‍ അവര്‍ക്കൊപ്പം ആലിയയും ഉണ്ടായിരുന്നു. ഇത്തവണ റസലൂഷന്‍സ് ഒന്നുമില്ല പകരം ആശംസ മാത്രമാണെന്ന് നീതു ഇവര്‍ക്കൊപ്പമുള്ള ചിത്രത്തൊപ്പം കുറിച്ചിരുന്നു. പല പ്രണയത്തിലും ഉള്‍പ്പെട്ട് ഒടുവില്‍ ഉപേക്ഷിച്ച രണ്‍ബീറിനെ ഇക്കുറി വിവാഹം കഴിപ്പിക്കാനുള്ള തീരുമാനം തന്നെയാണ് കുടുംബത്തിലും എന്നാണ് സൂചന.

Other News in this category4malayalees Recommends