ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ; നുണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ; നുണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി
താന്‍ ഒരിടത്തും പറയാത്ത കാര്യങ്ങള്‍ സംഘപരിവാറുകാര്‍ തന്റെ പേരില്‍ നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്ത്. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി 'സംഘികള്‍' അവസാനിപ്പിക്കണമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദേഹം ആവശ്യപ്പെട്ടു. ഇതാണോ തന്റെയൊക്കെ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ .

Other News in this category4malayalees Recommends