വിദ്യാര്‍ത്ഥിയ്ക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം

വിദ്യാര്‍ത്ഥിയ്ക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം
ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീത്ത പേരയ്ക്ക കഴിച്ചിരുന്നതായി കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.

കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ വിദ്യാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തരത്തില്‍ നേരിട്ട് സംസാരിച്ച സമയത്താണ് താന്‍ രോഗംവരുന്നതിന് രണ്ടാഴ്ച മുമ്പ് പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്. പേരയ്ക്കയില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇത്പ്രാഥമിക നിഗമനം മാത്രമാണെന്നും അന്വേഷണ സംഘം പറഞ്ഞു. യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും സംഘംപറഞ്ഞു. പഴം തീനി വവ്വാലുകളാണ് നിപ വൈറസിന്റെ വാഹകര്‍. ഇവയുടെ സ്രവങ്ങളാണ് നിപ പകരാന്‍ കാരണം .

Other News in this category4malayalees Recommends