മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത് ; അമിത് ഷായ്ക്ക് മറുപടി നല്‍കി പാക് സൈനീക വക്താവ്

മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത് ; അമിത് ഷായ്ക്ക് മറുപടി നല്‍കി പാക് സൈനീക വക്താവ്
മാഞ്ചസ്റ്ററിലെ ഇന്ത്യയുടെ ജയം പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് ട്വീറ്റ് ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ഇന്ത്യന്‍ ജയത്തെ ബാലാക്കോട്ട് ആക്രമണത്തോട് താരതമ്യപ്പെടുത്തിയതിനാണ് പാക് സൈനിക വക്താവിന്റെ മറുപടി.

പ്രിയപ്പെട്ട അമിത് ഷാ, അതെ നിങ്ങളുടെ ടീം ജയിച്ചു. നന്നായി കളിച്ചു. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ താരതമ്യപ്പെടുത്തരുത്. അതുകൊണ്ട് മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത്. ആസിഫ് ഗഫൂര്‍ പറഞ്ഞു.

സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ നൗഷേര പ്രത്യാക്രമണവും ഫെബ്രുവരി 27ലെ വ്യോമാതിര്‍ത്തി ലംഘനത്തിന് രണ്ട് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതും നോക്കിയാല്‍ മതിയെന്നും ആസിഫ് ഗഫൂര്‍ പറയുന്നുണ്ട്.

'പാകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.' അവര്‍ ആഘോഷങ്ങളിലാണ് എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
Other News in this category4malayalees Recommends