വിവാഹിതയായ കാമുകിയെ കാണാന്‍ സാഹസികമായി കെട്ടിടത്തിന് മുകളിലെത്തിയ 19 കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; ഫ്‌ളാറ്റില്‍ യുവതിയുടെ ഭര്‍ത്താവുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ദാരുണാന്ത്യം

വിവാഹിതയായ കാമുകിയെ കാണാന്‍ സാഹസികമായി കെട്ടിടത്തിന് മുകളിലെത്തിയ 19 കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ; ഫ്‌ളാറ്റില്‍ യുവതിയുടെ ഭര്‍ത്താവുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ദാരുണാന്ത്യം
വിവാഹിതയായ കാമുകിയെ കാണാന്‍ അതിസാഹസികമായി എത്തിയ പത്തൊന്‍മ്പതുകരാന്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. മുംബൈയില്‍ അഗ്രിപാഡ നായര്‍ ഹോസ്പിറ്റലിന് സമീപത്തുള്ള 15 നില കെട്ടിടത്തിലാണ് പുലര്‍ച്ചെ നടന്ന സംഭവം. ഈ കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ താമസിക്കുന്ന വിവാഹിതയായ കാമുകിയെ കാണുവാന്‍ ശ്രമിക്കവെയാണ് യുവാവ് കെട്ടിടത്തിന് മുകളിലെ അരമതിലില്‍ നിന്ന് തെന്നി വീണ് മരണമടഞ്ഞത്.

താമസസമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ വെളുപ്പിന് രണ്ടര മണിയോടെ കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസെത്തി അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരണപ്പെട്ട ഷെയ്ഖ് തന്റെ അമ്മാവനോടൊപ്പമാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്.

കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ താമസിക്കുന്ന 24 കാരിയായ വിവാഹിതയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയുള്ള ഭര്‍ത്താവ് ജോലിക്ക് പോകുമ്പോഴാണ് യുവാവ് സാധാരണയായി യുവതിയുടെ ഫ്‌ലാറ്റില്‍ എത്താറുണ്ടായിരുന്നത്. സംഭവ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് യുവാവ് തന്റെ കാമുകിയെ കാണുവാന്‍ കെട്ടിടത്തിന് പുറകിലൂടെ അരമതിലില്‍ പിടിച്ചു കയറി ഒമ്പതാം നിലയിലെത്തിയത്. എന്നാല്‍ ഫ്‌ലാറ്റിന്റെ പുറകിലെ ജനാല വഴിയാണ് യുവതിയുടെ ഭര്‍ത്താവ് വീട്ടിലുള്ള വിവരം യുവാവ് അറിയുന്നത്.

ഇതോടെ പരിഭ്രാന്തിയിലായ യുവാവ് മടങ്ങുവാന്‍ ശ്രമിക്കവെയാണ് നിയന്ത്രണം വിട്ട് വഴുതി താഴേക്ക് പതിച്ചത്. രണ്ടാഴ്ചയായി നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് അരമതിലില്‍ വഴുക്കല്‍ ഉണ്ടായിരുന്നതും യുവാവിന് വിനയായെന്നാണ് പോലീസ് നിഗമനം. ഒരു സ്വകാര്യ ക്ലിനിക്കില്‍ ലാബ് അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു ഷെയ്ഖ്. പോലീസ് യുവതിയുടെ മൊഴിയെടുത്തു.

Other News in this category4malayalees Recommends