ലണ്ടനില്‍ അംബേദ്കര്‍ മ്യൂസിയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ മോഹത്തിന് തുരങ്കം വച്ച് ബ്രിട്ടന്‍; അംബേദ്കര്‍ സ്മാരകത്തിന് അനുമതി നിഷേധിച്ച് കാംഡെന്‍ കൗണ്‍സില്‍; മ്യൂസിയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം അണി ചേര്‍ന്ന് ബ്രിട്ടീഷ് മന്ത്രി

ലണ്ടനില്‍ അംബേദ്കര്‍ മ്യൂസിയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ മോഹത്തിന് തുരങ്കം വച്ച് ബ്രിട്ടന്‍; അംബേദ്കര്‍ സ്മാരകത്തിന് അനുമതി നിഷേധിച്ച് കാംഡെന്‍ കൗണ്‍സില്‍; മ്യൂസിയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം അണി ചേര്‍ന്ന് ബ്രിട്ടീഷ് മന്ത്രി
ഇന്ത്യന്‍ ഭരണഘടനാ ശില്‍പി അംബേദ്കറിന്റെ സ്മാരകവും മ്യൂസിയവും ലണ്ടനില്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വച്ച് ബ്രിട്ടന്‍ രംഗത്തെത്തി.കാംഡെന്‍ കൗണ്‍സിലാണ് മ്യൂസിയത്തിന് അനുമതി നിഷേധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ യുകെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റായ റോബര്‍ട്ട് ജെന്റിക്ക് ഇക്കാര്യത്തില്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഏക ആശ്വാസമായിട്ടുള്ളത്.

പ്രാദേശിക പ്ലാനിംഗ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് നോര്‍ത്ത് ലണ്ടനലെ അംബേദ്കര്‍ ഹൗസ് അടച്ച് പൂട്ടാന്‍ യുകെ ഗവണ്‍മെന്റ് വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നത്. വന്‍ തുക കൊടുത്ത് മഹാരാഷ്ട സര്‍ക്കാര്‍ ഈ കെട്ടിടം വാങ്ങിയെങ്കിലും അത് നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് ഇന്ത്യന്‍ അധികൃതര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അപ്പീലില്‍ ജെന്റിക്ക് വിജയിച്ചതാണ് കെട്ടിടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ആശ്വാസമായി നിലകൊള്ളുന്നത്.

അപ്പീല്‍ വിജയത്തിന്റെ ഫലമായി യുകെ പ്ലാനിംഗ് ഇന്‍സ്പെക്ടറേറ്റ് നിയമിക്കുന്ന സ്വതന്ത്ര ഇന്‍സ്പെക്ടറുടെ നിര്‍ദേങ്ങള്‍ക്കനുസരിച്ച് ഈ കേസില്‍ സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന്‍ മേല്‍ നിലപാടെടുക്കേണ്ടി വരുമെന്നുറപ്പാണ്. ഈ അപ്പീലുമായി ബന്ധപ്പെട്ട് വരുന്ന ചൊവ്വാഴ്ച നടക്കുന്ന അന്വേഷണത്തിന് പ്രസ്തുത ഇന്‍സ്പെക്ടറായിരിക്കും നേതൃത്വമേകുന്നത്. പിന്നീട് അംബേദ്കര്‍ ഹൗസുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള റിപ്പോര്‍ട്ടും ശുപാര്‍ശകളും ഈ ഇന്‍സ്പെക്ടര്‍ മിനിസ്റ്റര്‍മാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും.

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മ്യൂസിയമാക്കി മാറ്റാന്‍ സാധിക്കില്ലെന്നാണ് കൗണ്‍സില്‍ കടുംപിടിത്തം പിടിച്ചിരിക്കുന്നത്.നാല് നിലകളുള്ള ഒരു ടൗണ്‍ഹൗസാണ് അംബേദ്കര്‍ ഹൗസ് എന്നറിയപ്പെടുന്നത്. ലണ്ടനിലെ കാംഡെണ്‍ ഏരിയയിലെ 10 കിംഗ് ഹെന്‍ട്രി റോഡിലാണിത് സ്ഥിതി ചെയ്യുന്നത്.ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ പഠിക്കുന്ന കാലത്ത് അംബേദ്കര്‍ 1921-22 കാലത്ത് ജീവിച്ചിരുന്ന വീടാണിത്. മഹാരാഷ്ട്ര സര്‍ക്കാര്‍ സമീപകാലത്ത് ഈ സൗധം വില കൊടുത്ത് വാങ്ങുകയും പരിഷ്‌കരിച്ച് ഒരു സ്മാരകവും മ്യൂസിയവുമാക്കി മാറ്റുകയുമായിരുന്നു. അംബേദ്കറുടെ പല പ്രായത്തിലെ ഫോട്ടോകളും അദ്ദേഹത്തിന്റെ പ്രശസ്തമായ ഉദ്ധരണികള്‍ ഇവിടുത്തെ ചുമരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Other News in this category4malayalees Recommends