കോടീശ്വരന്‍ പരിപാടിയുമായി സുരേഷ് ഗോപി വരുന്നു ; പക്ഷെ ഏഷ്യാനെറ്റിലല്ല

കോടീശ്വരന്‍ പരിപാടിയുമായി സുരേഷ് ഗോപി വരുന്നു ; പക്ഷെ ഏഷ്യാനെറ്റിലല്ല
ചാനല്‍ ഗെയിമുകളില്‍ ഏറെ പ്രശസ്തമായ പരിപാടിയാണ് കോടീശ്വരന്‍. വിവിധ ഭാഷകളില്‍ ഹിറ്റായ പരിപാടിയുടെ മലയാളം പതിപ്പ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സുരേഷ് ഗോപിയാണ് അവതരിപ്പിക്കുന്നത്. ഹിന്ദിയില്‍ അമിതാബ് ഭച്ചന്‍ അവതാരകനായി നാന്ദി കുറിച്ച കോന്‍ ബനേക ക്രോര്‍പതി ഹിറ്റായതോടെയാണ് മലയാളത്തിലടക്കം പ്രദേശിക ഭാഷകളില്‍ പരിപാടി ആരംഭിച്ചത്.

എന്നാല്‍ സീസണ്‍ അഞ്ച് വരുന്നത് ഇതുവരെ പരിപാടി അവതരിപ്പിച്ച എഷ്യാനെറ്റില്‍ അല്ലെന്നതാണ് രസകരം. മഴവില്‍ മനോരമയാണ് ഈ പ്രാവശ്യം നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടി അവതരിപ്പിക്കുന്നത്.

അതേസമയം എഷ്യാനെറ്റില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ ഉടനെ തുടങ്ങും. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ടമായ എഴു ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ തുടങ്ങും.

Other News in this category4malayalees Recommends