കര്‍ണാടകയില്‍ ആറു മണ്ഡലങ്ങളിലെ വിജയം യെദിയൂരപ്പ സര്‍ക്കാരിന് അനിവാര്യം

കര്‍ണാടകയില്‍ ആറു മണ്ഡലങ്ങളിലെ വിജയം യെദിയൂരപ്പ സര്‍ക്കാരിന് അനിവാര്യം
കര്‍ണാടകയില്‍ 15 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപി സര്‍ക്കാരിന് നിര്‍ണ്ണായകം. 6 മണ്ഡലങ്ങളില്‍ വിജയം നേടാനായില്‍ മാത്രമേ യെദിയൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. അതേ സമയം കോണ്‍ഗ്രസും ദളും സഖ്യമില്ലാതെയാണ് ഇക്കുറി അങ്കത്തിന് ഇറങ്ങുക.

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഭരണത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ തുടരുമോ അട്ടിമറിയുണ്ടാകുമോ എന്നെല്ലാം ഇനി കാണാം. സഖ്യ സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ പ്രചാരണം സജീവമാക്കി കോണ്‍ഗ്രസ് സജീവമാണ്.

ഇക്കുറി സഖ്യമായി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഒരുമിച്ച് നില്‍ക്കാമെന്ന് പറഞ്ഞിരുന്ന ദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും നിലപാട് മാറ്റി. 15 മണ്ഡലങ്ങളിലും ദള്‍ ഒറ്റയ്ക്കിറങ്ങും. കോണ്‍ഗ്രസും ദളും തമ്മിലുള്ള ഭിന്നിപ്പുകള്‍ മുതലെടുക്കാന്‍ നോക്കിയിരിക്കുകയാണ് ബിജെപിയും. ഇതിനിടെ ബിഎസ് യെഡിയൂരപ്പ വിമതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Other News in this category4malayalees Recommends