4,000 അര്‍ധസൈനികരെ വിന്യസിച്ചു; വിവിധ മേഖലകളില്‍ താല്‍ക്കാലിക ജയിലും സജ്ജമാക്കി; സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തില്‍; സുപ്രധാനമായ അയോധ്യ വിധി വരാനിനിരിക്കെ ശക്തമായ സുരക്ഷയില്‍ രാജ്യം

4,000 അര്‍ധസൈനികരെ വിന്യസിച്ചു; വിവിധ മേഖലകളില്‍ താല്‍ക്കാലിക ജയിലും സജ്ജമാക്കി; സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തില്‍; സുപ്രധാനമായ അയോധ്യ വിധി വരാനിനിരിക്കെ ശക്തമായ സുരക്ഷയില്‍ രാജ്യം

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി വരാനിരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി(ഡി.ജി.പി) എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെ അതിനുമുമ്പുള്ള ഏതു പ്രവൃത്തിദിവസവും വിധി പ്രഖ്യാപിച്ചേക്കാം.അയോധ്യയില്‍ നാലുതട്ടായുള്ള സുരക്ഷ ഒരുക്കുന്നുണ്ട്. 4,000 അര്‍ധസൈനികരെ വിന്യസിച്ചു. വിവിധ മേഖലകളില്‍ താല്‍ക്കാലിക ജയിലും സജ്ജമാക്കി. സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിലാണ്.

വിദ്വേഷപ്രചാരണം നടത്തുന്നവര്‍ കടുത്ത നടപടി നേരിടും. ചീഫ് ജസ്റ്റിസ് യുപി ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും ഉച്ചയോടെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Other News in this category4malayalees Recommends