ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും രക്തം മരവിപ്പിക്കുന്ന വാര്‍ത്ത; നൃത്തം നിര്‍ത്തിയ നര്‍ത്തകിയെ വെടിവെച്ചു വീഴ്ത്തി; കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍; നര്‍ത്തകിക്ക് വെടിയേറ്റത് മുഖത്ത്; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും രക്തം മരവിപ്പിക്കുന്ന വാര്‍ത്ത; നൃത്തം നിര്‍ത്തിയ നര്‍ത്തകിയെ വെടിവെച്ചു വീഴ്ത്തി; കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രില്‍; നര്‍ത്തകിക്ക് വെടിയേറ്റത് മുഖത്ത്; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

വിവാഹ ചടങ്ങില്‍ നൃത്തം നിര്‍ത്തിയതിന് നര്‍ത്തകിക്ക് നേരെ കണ്ണില്ലാത്ത ക്രൂരത. യുവതിയുടെ മുഖത്തിന് നേരെ കാണികളില്‍ ഒരാള്‍ നിറയൊഴിച്ചു. ലക്നൗവിലാണ് സംഭവം. വെടിയേറ്റ നര്‍ത്തകി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സമീപത്ത് നിന്നും ഒരു യുവതി പകര്‍ത്തിയ സംഭവത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


നൃത്തസംഘത്തിലെ മറ്റൊരാള്‍ക്കൊപ്പം സ്റ്റേജില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ മുഖത്താണ് വെടിയേറ്റത്. ഇവരുടെ കവിളിനാണ് പരിക്കേറ്റത്. നര്‍ത്തകര്‍ നൃത്തം അവസാനിപ്പിച്ച് നില്‍ക്കുമ്പോള്‍ മദ്യലഹരിയില്‍ ഒരാള്‍ വെടിവെയ്ക്കുമെന്ന് പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് സീധീര്‍ ഭയ്യാ നിങ്ങള്‍ വെടിവെയ്ക്കൂ എന്ന് മറ്റൊരാളുടെ മറുപടിയും കേള്‍ക്കാം. ഇയാള്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുന്നതും പെണ്‍കുട്ടി മുഖം പൊത്തി താഴേയ്ക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

ഡിസംബര്‍ 1 ന് സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹചടങ്ങിലാണ് സംഭവം നടന്നത്. ഗ്രാമത്തലവന്റെ കുടുംബാംഗമാണ് വെടിവെച്ചതെന്നാണ് വിവരം. ഞായറാഴ്ച വരന്റെ മറ്റൊരമ്മാവന്‍ കേസ് കൊടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. വരന്റെ അമ്മാവന്‍മാരായ മിഥിലേഷ്, അഖിലേഷ് എന്നിവരും സ്റ്റേജില്‍ ഉണ്ടായിരുന്നു.


Other News in this category4malayalees Recommends