ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചോ? കൊലപാതകങ്ങളെ ദൃശ്യം മോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ എന്ന പ്രയോഗത്തിന് മറുപടി പറഞ്ഞ് ജിത്തു ജോസഫ്

ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചോ?  കൊലപാതകങ്ങളെ ദൃശ്യം മോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ എന്ന പ്രയോഗത്തിന് മറുപടി പറഞ്ഞ് ജിത്തു ജോസഫ്

ദൃശ്യം മോഡല്‍ കൊലപാതകങ്ങളാണ് ഇപ്പോള്‍ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ മനസു തുറന്നത്.


പൊതുസമൂഹത്തെ സിനിമ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചു എന്ന തിയറി എനിക്ക് മനസിലാകുന്നില്ല. നിരവധി കൊലപാതകങ്ങളെയാണ് ദൃശ്യം മോഡല്‍ എന്നു വിളിക്കുന്നത്. അതിന്റെ പ്രധാന കാരണം കൊലപാതകം മറയ്ക്കുന്നതിനെക്കുറിച്ചുള്ള സിനിമകള്‍ അധികം ഉണ്ടായിട്ടില്ല. 99 ശതമാനം കൊലപാതക കേസുകളും മറയ്ക്കാനുള്ള ശ്രമം നടക്കാറുണ്ട്. അതിലെല്ലാം ദൃശ്യത്തിന്റെ സാദൃശ്യവും ഉണ്ടാകും. ദൃശ്യം നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ടാകും.

എന്നാല്‍ കൊലപാതകവും അത് മറയ്ക്കാനുള്ള ശ്രമങ്ങളും ദൃശ്യം റിലീസ് ചെയ്യുന്നതിന് മുന്‍പും ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്നും സമൂഹത്തിന് പോസിറ്റീവായ സന്ദേശം നല്‍കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിന്നുള്ള കഥകള്‍ പറയേണ്ടി വരുമ്പോള്‍ പ്രത്യേകിച്ച് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രങ്ങളില്‍ മോശം വശം കാണിക്കേണ്ടതായി വരും'' -ജിത്തു ജോസഫ് പറയുന്നു.

Other News in this category



4malayalees Recommends