'ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിള്‍ വായിച്ച് ഇതില്‍ നിന്നും പിന്മാറി സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കണം'; ഫേസ്ബുക്കിലൂടെ വിവാഹം പ്രഖ്യാപിച്ച സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ സദാചാര ആക്രമണം

'ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിള്‍ വായിച്ച് ഇതില്‍ നിന്നും പിന്മാറി സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കണം'; ഫേസ്ബുക്കിലൂടെ വിവാഹം പ്രഖ്യാപിച്ച സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ സദാചാര ആക്രമണം

ഫേസ്ബുക്കിലൂടെ വിവാഹം പ്രഖ്യാപിച്ച സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ സദാചാര ആക്രമണം. ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിള്‍ വായിച്ച് ഇതില്‍ നിന്നും പിന്മാറി സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കാനാണ് സദാചാരവാദികള്‍ പറയുന്നത്. പ്രാര്‍ത്ഥനയില്‍ തുടര്‍ന്നു ജീവിച്ചാല്‍ വിപരീത സ്വഭാവം മാറിക്കിട്ടുമെന്നാണ് ഉപദേശം. ആദ്യ ഗേ ദമ്പതികളായ നികേഷിനും സോനുവിനും ശേഷം വിവാഹത്തിന് തയ്യാറെടുക്കുന്നവരാണ് നിവേദ് ആന്റണിയും റഹീമും.

വിവാഹ വാര്‍ത്ത ഷെയര്‍ ചെയ്ത നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സദാചാരവാദികളുടെ ഉപദേശം. നിവേദ് ബൈബിള്‍ വായിച്ച് ദൈവപാതയിലേക്ക് വരണമെന്നും പങ്കാളിയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നുമാണ് റോണി എന്നൊരാളുടെ കമന്റ്. ഇരുവര്‍ക്കും ബന്ധം പിരിയാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടാമെന്നും ഇയാള്‍ പറയുന്നു.

Other News in this category4malayalees Recommends