' പുതിയ നന്മമരം', 'എന്ത് പ്രഹസന്നമാണ് സജീ..മരുന്നുവാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി, ടിക് ടോക്കില്‍ വീഡിയോ ഇട്ട താര കല്യാണിനെതിരെ സോഷ്യല്‍ മീഡിയ; ഒടുവില്‍ വിശദീകരണവുമായി താരം

' പുതിയ നന്മമരം', 'എന്ത് പ്രഹസന്നമാണ് സജീ..മരുന്നുവാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി, ടിക് ടോക്കില്‍ വീഡിയോ ഇട്ട താര കല്യാണിനെതിരെ സോഷ്യല്‍ മീഡിയ; ഒടുവില്‍ വിശദീകരണവുമായി താരം

വിവാദമായി നടി താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ. 'ഹലോ ഫ്രണ്ട്സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി' എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത ്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് കല്യാണ് അമ്പത് രൂപ കൊടുക്കുന്ന വീഡിയോയാണിത്്. വീഡിയോയ്ക്ക് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ താര കല്യാണ്‍ വീഡിയോ നീക്കം ചെയ്തു.


തനിക്ക് പണം വേണമെന്ന് അമ്മിണിയമ്മയെന്ന് പരിചയപ്പെടുത്തിയ വൃദ്ധ പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങളെല്ലാം കഴിയുന്ന പോലെ സഹായിക്കണമെന്ന് താര കല്യാണ്‍ പറയുന്നു. എന്നാല്‍ അമ്പത് രൂപ അവര്‍ക്ക് നല്‍കി അത് ടിക് ടോക്ക ്വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് അല്‍പ്പത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതിയ നന്മമരമെന്ന പരിഹാസവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി താര രംഗത്തെത്തിയിട്ടുണ്ട്.

'എന്റീശ്വരാ ഞാന്‍ ഒരാള്‍ക്ക് ഒരു അന്‍പത് രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്‌നമാക്കണോ. ഞാന്‍ വീഡിയോ ഇട്ടത് എന്തിനാണ് എന്ന് ചോദിച്ചാല്‍ അത് എന്റെ ഒരു സന്തോഷത്തിനായി ഇട്ടതാണ്. പിന്നെ അന്‍പത് രൂപ ചെറിയ തുകയാണ് എന്ന് ചിന്തിക്കുന്നവരോട് ഞാന്‍ പറയട്ടെ. ഞാന്‍ ആ അന്‍പത് രൂപ ഉണ്ടാക്കാന്‍ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്. എനിക്കത് വലിയ കാര്യമാണ്. പൊങ്ങച്ചം പറയുന്നതോ, ഭംഗി വാക്ക് പറയുന്നതോ അല്ല. കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവനേ അതിന്റെ വില അറിയാന്‍ പറ്റൂ. അതുപോലെ നമ്മള്‍ ഒരാളുടെ കണ്ണുനീര്‍ ഒപ്പുന്നതിന്റെ വില പറയാന്‍ പറ്റുമോ?' താര പറഞ്ഞു

Other News in this category4malayalees Recommends