ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതനായ വ്യക്തി നിയമസഭയിലെ ഓഫീസില്‍ കാണാന്‍ വന്നിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; പൊതു പ്രവര്‍ത്തകനായ ഇയാള്‍ സഞ്ചരിച്ചത് നിരവധി ജില്ലകളിലൂടെ

ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതനായ വ്യക്തി നിയമസഭയിലെ ഓഫീസില്‍ കാണാന്‍ വന്നിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; പൊതു പ്രവര്‍ത്തകനായ ഇയാള്‍ സഞ്ചരിച്ചത് നിരവധി ജില്ലകളിലൂടെ

ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതനായ വ്യക്തി നിയമസഭയിലെ ഓഫീസില്‍ കാണാന്‍ വന്നിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനിങ്ങിയിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായ അവസ്ഥയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.


കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഔട്ട് കാലത്ത് ജനജീവിതം സുഗമമാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനും അവശ്യ വസ്തുക്ഷാമം പരിഹരിക്കാനും വേണ്ടത് അടിയന്തര നടപടിയാണ്.

Other News in this category4malayalees Recommends