കശ്മീരിലെ ഹിസ്ബുള്‍ മുജദാഹുദ്ദീന്‍ അംഗമായ ഭീകരന്‍ മസൂദ് അലിയാസ് രഹിയെ വധിച്ചതായി സേന; ജമ്മു മേഖലയിലെ ദോഡ ജില്ലയില്‍ നിന്നുള്ള അവസാന തീവ്രവാദിയാണ് മസൂദ് എന്ന് വെളിപ്പെടുത്തല്‍; ദോഡ ജില്ലയെ തീവ്രവാദ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

കശ്മീരിലെ ഹിസ്ബുള്‍ മുജദാഹുദ്ദീന്‍ അംഗമായ ഭീകരന്‍ മസൂദ് അലിയാസ് രഹിയെ വധിച്ചതായി സേന; ജമ്മു മേഖലയിലെ ദോഡ ജില്ലയില്‍ നിന്നുള്ള അവസാന തീവ്രവാദിയാണ് മസൂദ് എന്ന് വെളിപ്പെടുത്തല്‍; ദോഡ ജില്ലയെ തീവ്രവാദ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട മൂന്ന് ഭീകരരില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേരെയാണ് അനന്ത്നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്. ഇവിടെ അവശേഷിച്ചിരുന്ന അവസാനത്തെ ഭീകരനായിരുന്നു മസൂദ് അഹമ്മദ്. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.


ദക്ഷിണ കശ്മീരിലെ കുല്‍ചോഹര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കറെ തയിബ ഭീകരരും കൊല്ലപ്പെട്ടു. ഡോഡ ജില്ലയില്‍ പീഡന കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട മസൂദ് അഹമ്മദ് ബട്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നു കശ്മീരിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനു പിന്നാലെ മസൂദിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

ദക്ഷിണ കശ്മീരില്‍ നിലവില്‍ 29 വിദേശ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ശനിയാഴ്ച ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചിരുന്നു. മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. പുല്‍വാമയിലെ ത്രാല്‍ 'ഭീകരമുക്ത മേഖല' ആയതായും അവര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ജമ്മു കശ്മീരില്‍ നൂറിലേറേ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

Other News in this category4malayalees Recommends