അതിര്‍ത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്ന് ചൈന; ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും നിര്‍ദേശം; ചൈനയുടെ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ

അതിര്‍ത്തിയിലെ സാഹചര്യം  സങ്കീണ്ണമാക്കരുതെന്ന് ചൈന; ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും നിര്‍ദേശം; ചൈനയുടെ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ

അതിര്‍ത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്ന് ചൈന. ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണം. ഇന്ത്യയിലെ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നെന്നും ചൈന പ്രതികരിച്ചു. അതേസമയം, ചൈനയ്ക്ക് പാകിസ്ഥാന്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയ്‌ക്കൊപ്പം ഉറച്ചു നില്ക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ ടെലിഫോണില്‍ സംസാരിച്ചു


അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടെ ഇന്നലെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്. രാഷ്ട്ര വിപുലീകരണവാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓര്‍മ്മിപ്പിച്ചു. ഭാരതമാതാവിനെ സംരക്ഷിക്കാന്‍ സൈനികര്‍ക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരന്‍മാര്‍ക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗല്‍വാനില്‍ ജീവന്‍ നല്‍കിയ ധീരസൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും ഇന്ത്യയുടെ വേര്‍പെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളു എന്നും ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി.

Other News in this category4malayalees Recommends