കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍രെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാര്‍ത്തി

കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍രെ മകനുമായ കാര്‍ത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകിരച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.തനിക്ക് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുവെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.

എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളു. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശ പ്രകാരം ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ എല്ലാവരും തന്നെ എത്രയും പെട്ടെന്ന് മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' കാര്‍ത്തി ട്വീറ്റ് ചെയ്തു.
Other News in this category4malayalees Recommends