2017 ലെ വാട്‌സ് ആപ് ചാറ്റുകള്‍ പണിയായി ; ലഹരി കേസില്‍ നടി ദീപികയെ ചോദ്യം ചെയ്യും

2017 ലെ വാട്‌സ് ആപ് ചാറ്റുകള്‍ പണിയായി ; ലഹരി കേസില്‍ നടി ദീപികയെ ചോദ്യം ചെയ്യും
ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ സാധ്യത, ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ടു ദീപിക 2017ല്‍ നടത്തിയ വാട്‌സ്ആപ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദീപികയ്ക്ക് ഉടന്‍ സമന്‍സ് അയയ്ക്കും. നടി ദിയ മിര്‍സയ്‌ക്കെതിരേയും ആരോപണമുയര്‍ന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ലഹരിമരുന്ന് ഉപയോഗിച്ചില്ലെന്ന് അവര്‍ പ്രതികരിച്ചു.

കേസില്‍ ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ക്വാന്‍ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്‌ഗോപേക്കറേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനി വഴി സുശാന്തിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ ദീപിക ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരു ഉയര്‍ന്നത്.

കേസ് കൂടുതല്‍ പ്രമുഖരിലേക്ക് നീങ്ങുകയാണ്.

Other News in this category4malayalees Recommends