ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അറുപത് വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണം. മറഡോണയുടെ വിയോഗത്തിന്റെ ദുഃഖകരമായ വാര്‍ത്ത അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന മറഡോണ, 1986 ല്‍ അര്‍ജന്റീന ലോകകപ്പ് നേടുന്നതിന് മുഖ്യപങ്ക് വഹിച്ചു.

ബോക ജൂനിയേഴ്‌സ്, നാപോളി, ബാഴ്‌സലോണ എന്നിവയ്ക്കായി അദ്ദേഹം ക്ലബ് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്. കളിയിലെ മികച്ച കഴിവുകള്‍ അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു.

അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച് എട്ട് ദിവസത്തിന് ശേഷം നവംബര്‍ 11 നാണ് മറഡോണ ആശുപത്രി വിട്ടത്.

മുന്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരത്തെ നവംബര്‍ 11 വൈകുന്നേരം 6 മണിക്ക് മുമ്പ് സ്വകാര്യ ആശുപത്രിയായ ഒലിവോസ് ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നൂറുകണക്കിന് ആരാധകരും ഫോട്ടോഗ്രാഫര്‍മാരും അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ തടിച്ച് കൂടിയിരുന്നു.Other News in this category4malayalees Recommends