പിതാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് മകന്‍; ഒപ്പം മൂക്കും, ചുണ്ടും മുറിച്ചു; കനത്ത ആയുധങ്ങളുമായി നിലയുറപ്പിച്ച പ്രതിയെ പോലീസ് ഏറ്റുമുട്ടലിന് ഒടുവില്‍ പിടികൂടി

പിതാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് മകന്‍; ഒപ്പം മൂക്കും, ചുണ്ടും മുറിച്ചു; കനത്ത ആയുധങ്ങളുമായി നിലയുറപ്പിച്ച പ്രതിയെ പോലീസ് ഏറ്റുമുട്ടലിന് ഒടുവില്‍ പിടികൂടി
പിതാവിന്റെ ജനനേന്ദ്രിയയും, മൂക്കും, ചുണ്ടുകളും മുറിച്ച് നീക്കിയ മകനെ സായുധ പോരാട്ടത്തിനൊടുവില്‍ പോലീസ് കീഴടക്കി. ഉക്രെയിനിലെ വീട്ടുതടങ്കലില്‍ നിന്ന് കനത്ത രക്തസ്രാവവുമായി രക്ഷപ്പെട്ട പിതാവാണ് മകന്റെ ക്രൂരതയെ കുറിച്ച് വിവരം പുറത്തറിയിച്ചത്. 36കാരനായ പ്രതിയെ ഏറ്റുമുട്ടലിന് ഒടുവിലാണ് പോലീസ് പിടികൂടിയത്.

പിതാവിന്റെ ലിംഗവും, മൂക്കും, ചുണ്ടുകളും പ്രതി മുറിച്ചെടുത്തതായി പോലീസ് പറഞ്ഞു. 55കാരനായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിച്ചു. അക്രമിയെ പിടികൂടാന്‍ സ്ഥലത്ത് എത്തിയ പോലീസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതോടെ പോലീസും തിരിച്ചടിച്ചു. പിന്നീട് നടന്ന കനത്ത പോരാട്ടത്തിന് ഒടുവിലാണ് പ്രതി കീഴടങ്ങിയത്.

ഇവരുടെ വീട് റേഡിയോ നിയന്ത്രിത സ്‌ഫോടകവസ്തുക്കള്‍ നിറച്ച അവസ്ഥയിലായിരുന്നുവെന്ന് ഉക്രെയിന്‍ പോലീസ് പറഞ്ഞു. നൈറ്റ് വിഷന്‍ ഡിവൈസ്, കത്തി, ബാലാക്ലാവ, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ഡിറ്റൊണേറ്റര്‍, ബോംബ് ഡിവൈസുകള്‍ എന്നിവയും പിടിച്ചെടുത്തു. പിതാവിന്റെ ലിംഗച്ഛേദനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആ കര്‍മ്മത്തില്‍ ഏറെ സന്തോഷിക്കുന്നതായാണ് ഇയാള്‍ മറുപടി നല്‍കിയത്.

പിതാവും, മകനും തമ്മില്‍ ഇത്തരമൊരു പ്രശ്‌നത്തില്‍ സ്ഥിതിഗതികള്‍ അവസാനിക്കാനുള്ള കാരണം വ്യക്തമല്ല. മകന് സൈനിക സേവനവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിതാവിനെതിരെയുള്ള അക്രമത്തിന് പുറമെ പോലീസ് ഓഫീസര്‍മാരുടെ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികള്‍ക്കും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.


Other News in this category4malayalees Recommends