പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുത്: സലിം കുമാര്‍

പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുത്: സലിം കുമാര്‍
മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി നടന്‍ സലിം കുമാര്‍. പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

മകന്‍ ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും ചില യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു.

തന്റെ അസുഖത്തെപ്പറ്റിയും അദ്ദേഹം മനസുതുറന്നു. ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണ്. ചിലര്‍ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. സലീംകുമാര്‍ പറഞ്ഞു.

Other News in this category4malayalees Recommends