സുകുമാരന്‍ നായര്‍ ചെയ്തത് ചതി, രാഷ്ട്രീയമായി നേരിടും ; സാധാരണ നായന്മാര്‍ ഇത് കേള്‍ക്കുമെന്ന് കരുതേണ്ട; രൂക്ഷവിമര്‍ശനവുമായി മന്ത്രി എ. കെ ബാലന്‍

സുകുമാരന്‍ നായര്‍ ചെയ്തത് ചതി, രാഷ്ട്രീയമായി നേരിടും ; സാധാരണ നായന്മാര്‍ ഇത് കേള്‍ക്കുമെന്ന് കരുതേണ്ട; രൂക്ഷവിമര്‍ശനവുമായി മന്ത്രി എ. കെ ബാലന്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണ്. പ്രസ്താവന ഞെട്ടിച്ചുവെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോള്‍ ഗൂഢാലോചന വ്യക്തമായെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

യുഡിഎഫ് കരുതിവെച്ച ബോംബ് ഇതായിരുന്നുവെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. ഇതിനെ രാഷ്ട്രീയമായി നേരിടും. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരന്‍ നായര്‍ ഇത് ചെയ്തത്. സുകുമാരന്‍ നായര്‍ പറഞ്ഞാലുടന്‍ സാധാരണ നായന്മാര്‍ കേള്‍ക്കുമെന്ന് കരുതണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി വിജയരാഘവനും രംഗത്തെത്തി. സുകുമാരന്‍ നായര്‍ പറഞ്ഞത് ആ സമുദായം കേള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. സുകുമാരന്‍ നായരുടേത് സമുദായ നേതാവിന്റെ നിലപാടല്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു. സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ്ങളുടെ യുക്തിയെ പരിഹസിക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.


Other News in this category



4malayalees Recommends