ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ് ; വൃക്ക രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പണമില്ലാത്തതിനാലെന്ന് കാരണം ; ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി

ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ് ; വൃക്ക രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പണമില്ലാത്തതിനാലെന്ന് കാരണം ; ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി
വൃക്ക രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മയക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പാലില്‍ ഉറക്ക ഗുളിക ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാള്‍.

വൃക്കകള്‍ തകരാറിലാണെന്നും ജീവിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ വിഡിയോ പുറത്തിറക്കിയിരുന്നു. ഇയാള്‍ ഒളിവിലാണ്. തിരുപ്പതി സ്വദേശി സത്യമൂര്‍ത്തിയാണ് ക്രൂരകൃത്യത്തിന് ശേഷം മുങ്ങിയത്.

ആരും അന്വേഷിക്കരുതെന്നും ദിവ്യയെ കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു സ്വന്തം വീട്ടിലേക്കു പോയ ദിവ്യയെ കഴിഞ്ഞദിവസമാണു സത്യമൂര്‍ത്തി തിരികെ കൂട്ടിക്കൊണ്ടുവന്നത്.

ഇരുവര്‍ക്കും ഒന്നിച്ച് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞാണ് ഇയാള്‍ ഭാര്യയെ വീട്ടിലെത്തിച്ചത്. പൊള്ളലേറ്റ ദിവ്യ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. പ്രതിയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Other News in this category4malayalees Recommends