വീടിന്റെ മുകള്‍ നിലയില്‍ നിന്നും കൈയ്യെത്തി വൈദ്യുതി കമ്പി തൊട്ടു ; എട്ടുവയസുകാരന് ദാരുണ മരണം

വീടിന്റെ മുകള്‍ നിലയില്‍ നിന്നും കൈയ്യെത്തി വൈദ്യുതി കമ്പി തൊട്ടു ; എട്ടുവയസുകാരന് ദാരുണ മരണം
വൈദ്യുത കമ്പിയില്‍ എത്തിപ്പിടിച്ച് സ്പര്‍ശിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടില്‍ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകള്‍നിലയില്‍ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയില്‍ മോക്ഷിത്ത് തൊടുകയായിരുന്നു.

കുട്ടി തെറിച്ചുവീണ ഉടനെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറത്തണ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: മന്‍വിദ് ഷെട്ടി (കടമ്പാര്‍ ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്).

Other News in this category4malayalees Recommends