വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയത്തില്‍ വി.യൂദാശ്ലീഹായുടെ തിരുനാള്‍

വിര്‍ജീനിയ സെന്റ് ജൂഡ്  ദേവാലയത്തില്‍ വി.യൂദാശ്ലീഹായുടെ തിരുനാള്‍
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22 ന് കോടിയേറ്റോടെ ആരംഭിക്കും.

ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു 3 ദിവങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നല്‍കും.


ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വര്‍ഷം നടക്കുന്നത്.

വാഷിങ്ടണ്‍ നോര്‍ത്തേണ്‍ വിര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയുടെ കീഴില്‍ ഉണ്ട്.


ഒമ്പത് ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31 നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യ ബലി, പ്രദിക്ഷണം, ലദീഞ, സ്‌നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുര്‍ നേതൃത്വം നല്‍കും.


Other News in this category4malayalees Recommends