വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍

മില്‍വാക്കി: വിസ്‌കോണ്‍സിന്‍ സെന്റ് ആന്റണി സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ അന്തോണീസിന്റെ പ്രധാന തിരുനാള്‍ ജൂണ്‍ 17ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് സമുചിതമായി ആഘോഷിക്കുന്നു.രണ്ടുമണിക്ക് മില്‍വോക്കി സെന്റ് തെരേസാ (9525 W Blue Mound Rd, Milwaukee, WI 53226) പള്ളിയില്‍ നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. മിഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി പ്രൈമല്‍, ഫാ തോമസ് മണിയമ്പ്രായില്‍, വിസ്‌കോണ്‍സിലിനിലെ സീറോ മലബാര്‍ വൈദീകര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. വി. കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞ്, പ്രദക്ഷിണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.


വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ 2008ല്‍ സമാരംഭിച്ച വി. കുര്‍ബാനയുടേയും, സി.സി.ഡിയുടേയും ദശവത്സര വാര്‍ഷിക വേളയില്‍ സെന്റ് തെരേസാ പള്ളിയില്‍ വിപുലീകരിച്ച ദൈവാലയ സംവിധാനത്തില്‍ നടത്തുന്ന പ്രധാന തിരുനാളാണിത്.


സീറോ മലബാര്‍ റീത്തില്‍ വി. കുര്‍ബാന എല്ലാ ഞായറാഴ്ചയും 2 മണിക്കും, സി.സി.ഡി 3 മണിക്കും മാസാദ്യ വെള്ളിയാഴ്ചകളില്‍ വി. കുര്‍ബാനയും തുടര്‍ന്ന് ആരാധനയും വൈകിട്ട് 7 മണിക്കും ഇവിടെ നടത്തപ്പെടുന്നു.

തോമസ് ഡിക്രൂസ് തറപ്പില്‍ അറിയിച്ചതാണിത്.Other News in this category4malayalees Recommends