ട്രംപ് ലണ്ടനില്‍ കാലു കുത്തുമ്പോള്‍ നാപ്പി ധരിപ്പിച്ച ട്രംപിന്റെ ഊതി വീര്‍പ്പിച്ച കോലം മാനത്ത് പറത്താനൊരുങ്ങി പ്രതിഷേധക്കാര്‍; അനുമതി നിഷേധിച്ച് ലണ്ടന്‍ മേയര്‍; ആറ് മീറ്റര്‍ ഉയരമുള്ള പറക്കും ബൊമ്മ നിര്‍മിക്കാന്‍ ചെലവാക്കിയത് 5000 പൗണ്ട്

ട്രംപ് ലണ്ടനില്‍ കാലു കുത്തുമ്പോള്‍ നാപ്പി ധരിപ്പിച്ച ട്രംപിന്റെ ഊതി വീര്‍പ്പിച്ച കോലം മാനത്ത് പറത്താനൊരുങ്ങി പ്രതിഷേധക്കാര്‍; അനുമതി നിഷേധിച്ച് ലണ്ടന്‍ മേയര്‍;  ആറ് മീറ്റര്‍ ഉയരമുള്ള പറക്കും ബൊമ്മ നിര്‍മിക്കാന്‍ ചെലവാക്കിയത് 5000 പൗണ്ട്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂലൈ 13ന് ലണ്ടന്‍ പര്യടനത്തിനെത്തുകയാണല്ലോ...ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ അദ്ദേഹത്തെ പരിഹസിക്കാനായി പുതിയൊരു രീതി പയറ്റാനൊരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ട്രംപ് ലണ്ടനില്‍ കാലു കുത്തുമ്പോള്‍ നാപ്പി ധരിപ്പിച്ച ട്രംപിന്റെ ഊതി വീര്‍പ്പിച്ച കോലം മാനത്ത് പറത്താനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. എന്നാല്‍ ഇതിന് അനുമതി നിഷേധിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ആറ് മീറ്റര്‍ ഉയരമുള്ള പറക്കും ബൊമ്മ നിര്‍മിക്കാന്‍ ചെലവാക്കിയത് 5000 പൗണ്ടാണ്.

പുതുമയാര്‍ന്ന ഈ പ്രതിഷേധത്തിനായി ഒരു ക്രൗഡ് ഫണ്ടര്‍ കാറ്റടിച്ച് വീര്‍പ്പിക്കാവുന്ന ട്രംപ് രൂപം നിര്‍മിച്ചിട്ടുണ്ട്. ഇതിനെ പിന്തുണച്ച് ഏവരും ഒപ്പിടണമെന്നും സംഭാവനയേകണമെന്നും ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റ് ആവശ്യപ്പെടുന്നു.ഈ ട്രംപ് ബേബിയെ അമേരിക്കന്‍ പ്രസിഡന്റിന്റെ പര്യടന വേളയില്‍ ലണ്ടനിലെ മാനത്ത് പറത്താന്‍ അനുവദിക്കണമെന്നാണ് ഇതിന്റെ ഓര്‍ഗനൈസര്‍മാര്‍ ഖാനോട് ആവശ്യ്‌പ്പെട്ടിരിക്കുന്നത്. ട്രംപിന്റെ എതിരാളി ആണെങ്കിലും ഖാന്‍ ഈ പാവയെ പറത്തുന്നതിന് എതിരാണെന്നാണ് ഇതിന്റെ മുഖ്യ ഓര്‍ഗനൈസറായ ലിയോ മുറേ പറയുന്നത്. എന്നാല്‍ ഖാനെ ഇതിനായി പ്രേരിപ്പിക്കാന്‍ കടുത്ത നീക്കം നടക്കുന്നുണ്ട്.

ട്രംപ് പാവയില്‍ കാറ്റ് നിറച്ച് വീര്‍പ്പിക്കാനും പറത്താനും കുറഞ്ഞത് അഞ്ച് ചതുരശ്രമീറ്ററിലുള്ള സ്ഥലം നിര്‍ബന്ധമാണ്. അതിനായി ലണ്ടനിലുള്ള വലിയ ഗാര്‍ഡനുകളെ കുറിച്ച് വിവരം നല്‍കണമെന്നും സംഘാകര്‍ ആവശ്യപ്പെടുന്നു.ട്രംപ് ബേബിയെ പാര്‍ലിമെന്റ് സ്‌ക്വയര്‍ പൂന്തോട്ടത്തില്‍ നിന്നും പറത്തി വിടാന്‍ സമ്മതിച്ചില്ലെങ്കില്‍ ഇതും കൊണ്ട് വേറെ എവിടെയെങ്കിലും നിന്നും പറത്താന്‍ ശ്രമിക്കുമെന്നും സംഘാടകര്‍ വാശിയോടെ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends