യുഎസ് സൈന്യത്തിന് നേരെ സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ കല്ലെറിയുന്നുവെന്ന് ട്രംപ്; അതിര്‍ത്തികളിലെ ആക്രമണം വച്ച് പൊറുപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ്; അസൈലംസീക്കര്‍മാര്‍ക്ക് അപേക്ഷ നല്‍കാന്‍ പ്രത്യേക പോയിന്റുകളേര്‍പ്പെടുത്തുമെന്ന് ട്രംപ്

യുഎസ് സൈന്യത്തിന് നേരെ സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ കല്ലെറിയുന്നുവെന്ന് ട്രംപ്; അതിര്‍ത്തികളിലെ ആക്രമണം വച്ച് പൊറുപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ്; അസൈലംസീക്കര്‍മാര്‍ക്ക് അപേക്ഷ നല്‍കാന്‍ പ്രത്യേക പോയിന്റുകളേര്‍പ്പെടുത്തുമെന്ന് ട്രംപ്
സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിനെ ലക്ഷ്യമിട്ട് അതിര്‍ത്തിയിലെത്തിയിരിക്കുന്ന കുടിയേറ്റക്കാരില്‍ നിരവധി പേര്‍ യുഎസ് സൈന്യത്തിന് നേരെ കല്ലെറിയുന്നുണ്ടെന്ന ശക്തമായ ആരോപണം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത്തരത്തില്‍ കല്ലുകള്‍ വലിച്ചെറിയുന്നതിനെ റൈഫിള്‍ പ്രയോഗത്തിന് തുല്യമായി പരിഗണിച്ച് അതിനെ നേരിടുന്നതിനുള്ള ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ട്രംപ് മുന്നറിയിപ്പേകുന്നു.

മെക്‌സിക്കോ-യുഎസ് അതിര്‍ത്തികളില്‍ കുടിയേറ്റക്കാര്‍ ഇത്തരത്തില്‍ അനുവര്‍ത്തിച്ച് വരുന്ന ആക്രമണങ്ങളെ ഒരിക്കലും വച്ച് പൊറുപ്പിക്കാനാവില്ലെന്നും ട്രംപ് തറപ്പിച്ച് പറയുന്നു. അസൈലംസീക്കര്‍മാര്‍ക്ക് യുഎസിലേക്ക് കടക്കുന്നതിന് പ്രത്യേക പോയിന്റുകളില്‍ വച്ച് മാത്രം അപേക്ഷിക്കുന്നതിന് സാധിക്കുന്ന ഒരു പദ്ധതി തന്റെ ഭരണകൂടം ആവിഷ്‌കരിച്ച് വരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ പെരുകി വരുന്ന ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളാണ് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ട്രംപ് ഉയര്‍ത്തിപ്പിടിക്കുന്നത്.

കടുത്ത ദാരിദ്ര്യം, ആക്രമണം, അനിശ്ചിതത്വം നിറഞ്ഞ ഭരണം എന്നിവയില്‍ നിന്നും രക്ഷപ്പെട്ടാണ് പുതിയൊരു ജീവിതം കൊതിച്ച് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിനെ ലക്ഷ്യം വച്ച് ഈ അടുത്ത കാലത്തായി വമ്പിച്ച തോതില്‍ കുടിയേറ്റപ്രവാഹം വര്‍ധിച്ചിരിക്കുന്നത്.ഒക്ടോബര്‍ മധ്യത്തില്‍ ഏറ്റവും വലിയ അഭയാര്‍ത്ഥി ഗ്രൂപ്പായ 3500 പേര്‍ യുഎസ് ലക്ഷ്യ വച്ച് ആ രാജ്യത്ത് നിന്നും പ്രയാണം ആരംഭിച്ചിരുന്നു. ഇവരില്‍ മിക്കവരും ഹോണ്ടുറാസ് പൗരന്‍മാരാണ്. ഈ വലിയ ഗ്രൂപ്പ് നിലനില്‍ സതേണ്‍ മെക്‌സിക്കോയിലാണെത്തിയിരിക്കുന്നത്. കൂടാതെ നിക്കരാഗ്വ, എല്‍ സാല്‍വദോര്‍, ഗ്വാട്ടി മാല എന്നിവിടങ്ങളില്‍ നിന്നുള്ളവരും എത്തുന്നുണ്ട്.
Other News in this category4malayalees Recommends