ഉപഭോക്താക്കള്‍ ആകാംഷയോടെ കാത്തിരുന്ന ബോക്‌സിംഗ് ഡേ സെയില്‍ യുകെയില്‍ ഇന്നലെ തുടങ്ങി; വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കുറവ്; സ്മാര്‍ട്ട് ടിവികള്‍ വാങ്ങുമ്പോള്‍ 500 പൗണ്ട് വരെ ലാഭിക്കാം

ഉപഭോക്താക്കള്‍ ആകാംഷയോടെ കാത്തിരുന്ന ബോക്‌സിംഗ് ഡേ സെയില്‍ യുകെയില്‍ ഇന്നലെ തുടങ്ങി; വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കുറവ്; സ്മാര്‍ട്ട് ടിവികള്‍ വാങ്ങുമ്പോള്‍ 500 പൗണ്ട് വരെ ലാഭിക്കാം

യുകെയില്‍ ബോക്‌സിംഗ് ഡേ സെയില്‍ ഇന്നലെ മുതല്‍ തുടങ്ങി. നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലക്കുറവാണ് ബോക്‌സിംഗ് ഡേയിലൂടെ ലഭ്യമാകുന്നത്. ഫാഷന്‍സ്, ബ്യൂട്ടി, ഇലക്ട്രിക്കല്‍സ്, ടോയ്‌സ്, തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വമ്പന്‍ ഓഫറുകളാണ് ഡെബെന്‍ഹാംസ് ലഭ്യമാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ജോണ്‍ ലെവിസ് ഓണ്‍ലൈന്‍ ക്ലിയറന്‍സ് സെയ്ല്‍ ആരംഭിച്ചത്. ഇന്നലെ ലഞ്ച് സമയത്ത് മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറും തങ്ങളുടെ ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്ക് തുടക്കമിട്ടു.


ക്രിസ്തുമസ് ദിനത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനായി ഉപഭോക്താക്കാള്‍ ഒരു ബില്യണ്‍ പൗണ്ട് വരെ ചിലവഴിക്കുമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍. ആഘോഷത്തിന്റെ ഈ ദിനത്തില്‍ 11 ദശലക്ഷം ഉപഭോക്താക്കള്‍ ചേര്‍ന്ന് 1.19 ബില്യണ്‍ പൗണ്ട് വരെ ചിലവഴിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക. നിലവില്‍ കറീസ് പിസി വേള്‍ഡില്‍ നിന്നും സൂപ്പര്‍സൗസ് അള്‍ട്രാ ഹൈഡെഫനിഷന്‍ എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 500 പൗണ്ട് വരെയാണ് ഇളവ്. രാവിലെ 7 മണി മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വമ്പന്‍ ഓഫറുകള്‍ ഉണ്ട്.

ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡുകളായ ബൂഹൂ, അസോസ് എന്നിവ നാല് ആഴ്ചയിലധികമായി വില്‍പ്പന നടത്തുന്നു. 80 ശതമാനം വരെ ഷോപ്പര്‍മാര്‍ക്ക് ലാഭിക്കാമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

Other News in this category4malayalees Recommends