ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത് ; ആയുധങ്ങള്‍ വാങ്ങാന്‍ പണം ചിലവഴിക്കാന്‍ താല്‍പര്യമില്ല ; ദാരിദ്ര്യം നീക്കണമെന്നു ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത് ; ആയുധങ്ങള്‍ വാങ്ങാന്‍ പണം ചിലവഴിക്കാന്‍ താല്‍പര്യമില്ല ; ദാരിദ്ര്യം നീക്കണമെന്നു ഇമ്രാന്‍ ഖാന്‍
ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആയുധങ്ങള്‍ വാങ്ങാന്‍ പണം ചിലവഴിക്കാന്‍ പാകിസ്താന്‍ താല്‍പര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാന്‍ ആ പണം ഉപയോഗിക്കാനാണ് പാകിസ്ഥാന് താല്‍പര്യം.കഴിഞ്ഞ ദിവസം രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്കാണ് പോകുന്നതെന്നും എല്ലാവരും നികുതി അടക്കണമെന്നും ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അതിനാല്‍ ഈ മേഖലയില്‍ സമാധാനമാണ് വേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ച് മോദിയും ഇമ്രാന്‍ ഖാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിക്ഷെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാന്‍. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

Other News in this category4malayalees Recommends