പിങ്ക് സല്‍വാറര്‍ ധരിച്ച് മുടി അഴിച്ചിട്ട് സുന്ദരിയായി കാവ്യ; മാറ്റുകൂട്ടാന്‍ ലൈറ്റ് വെയ്റ്റ് മാലയും കൈ ചെയ്‌നും വാച്ചും മാത്രം; മകള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷത്തില്‍ കാവ്യ തിളങ്ങിയത് ഇങ്ങനെ; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു താര ദമ്പതികളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടിരുന്നു. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ചടങ്ങില്‍ കാവ്യ ധരിച്ചരുന്ന വസ്ത്രങ്ങളും മേക്കപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അതിസുന്ദരിയായാണ് കാവ്യ ചടങ്ങില്‍ പങ്കെടുത്തത്. കാവ്യയുടെ കൂടുതല്‍ ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

പിങ്ക് സല്‍വാറാണ് കാവ്യ ധരിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് ആണ് മകളുടെ ജന്മദിനത്തില്‍ കാവ്യയെ ഒരുക്കിയത്. വിവാഹത്തിനും മഹാലക്ഷ്മിയുടെ നൂലുകെട്ടിനും കാവ്യയെ ഒരുക്കിയത് ഉണ്ണിയാണ്. ലളിതമായ മേക്കപ്പാണ് കാവ്യക്കായി ഉണ്ണി തെരഞ്ഞെടുത്തത്. ആഢംബരമുണര്‍ത്തുന്ന ആഭരണങ്ങള്‍ ഒഴിവാക്കി ലൈറ്റ് വെയ്റ്റ് മാലയും കൈ ചെയ്‌നും വാച്ചുമാണ് കാവ്യ ധരിച്ചത്. മുടി ചെറുതായി കേള്‍ ചെയ്ത് അഴിച്ചിട്ടിരുന്നു. എന്തായാലും ഈ ലുക്കില്‍ കാവ്യ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Other News in this category4malayalees Recommends