ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി കശ്മീരില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായി സ്ഥിരീകരണം; ഉസ്മാന്‍ ഖാനും കൂട്ടാളിക്കും പാക് അധീന കശ്മീരില്‍ പ്രവര്‍ത്തനപരിചയം; ആക്രമണ പദ്ധതി ഈ പരിചയം മുതലാക്കി

ലണ്ടന്‍ ബ്രിഡ്ജില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി കശ്മീരില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായി സ്ഥിരീകരണം; ഉസ്മാന്‍ ഖാനും കൂട്ടാളിക്കും പാക് അധീന കശ്മീരില്‍ പ്രവര്‍ത്തനപരിചയം;  ആക്രമണ പദ്ധതി ഈ പരിചയം മുതലാക്കി

ലണ്ടന്‍ ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി ഉസ്മാന്‍ ഖാന്‍ കശ്മീരില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായി സ്ഥിരീകരണം. ഉസ്മാന്‍ ഖാന്‍ പ്രതിയായ 1990-ലെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഭീകരാക്രമണ കേസിന്റെ വിധി പ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലന്‍ വില്‍കി ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.


പാക് അധീന കശ്മീരില്‍ മദ്രസപരിശീലനവും പ്രവര്‍ത്തനപരിചയവുമുള്ള ഉസ്മാന്‍ ഖാനും കൂട്ടാളി നസാന്‍ ഹുസൈനും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നു. ഇരുവരും യു കെയില്‍ തിരിച്ചെത്തി ആക്രമണം നടത്താനിടയുണ്ടെന്നുമാണ് 2012ലെ വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടിയത്.

മദ്രസകളുടെ മറവില്‍ ഭീകരവാദ ക്യാമ്പുകളുണ്ടാക്കാനും ഇതിനായി പണമെത്തിക്കാനും ഉസ്മാന്‍ഖാന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യു കെയില്‍ ജനിച്ച ഉസ്മാന്‍ഖാന്റെ കൗമാരക്കാലം പാകിസ്ഥാനിലായിരുന്നു. ഇവിടെ നിന്നാണ് ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങിയത്.

തുടര്‍ന്ന് ലണ്ടനില്‍ തിരിച്ചെത്തിയ ഉസ്മാന്‍ഖാന്‍ ഇന്റര്‍നെറ്റിലൂടെ ഭീകരവാദം വളര്‍ത്താന്‍ ശ്രമിച്ചു. 2010ല്‍ ലണ്ടനില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതിയാണിയാള്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കേസില്‍ 16 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇയാള്‍ 2018ലാണ് പരോളില്‍ പുറത്തിറങ്ങിയത്.

Other News in this category4malayalees Recommends